സ്റീവ് വോയ്ക്ക് നാണക്കേടായ പുറത്താകല്‍
ചെന്നൈ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോ പുറത്തായ രീതി അദ്ദേഹത്തിന് തീരാകളങ്കമാകും.
ഹര്‍ഭജന്‍ സിംഹിന്റെ പന്ത് സ്റമ്പിലേക്ക് കുതിച്ചപ്പോള്‍ കൈകൊണ്ട് തട്ടിമാറ്റാന്‍ മുതിരുകയായിരുന്നു ആസ്ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റീവ് വോ. 135 ടെസ്റുകള്‍ കളിച്ച പരിചയമുള്ള ഒരു ലോകോത്തര കളിക്കാരനില്‍ നിന്ന് സ്കൂള്‍കുട്ടികളുടെ നിലവാരത്തിലുള്ള ഇത്തരമൊരു പ്രവൃത്തി ഉണ്ടായതില്‍ ക്രിക്കറ്റ് ലോകം അത്ഭുതം കൊള്ളുകയാണ്.
സ്റീവ് വോ 47 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് ഹര്‍ഭജന്റെ പന്ത് പാഡില്‍ തട്ടി സ്റമ്പിനു മുകളിലേക്ക് കുതിച്ചത്. സ്റീവ് വോ പന്ത് കൈകൊണ്ട് തട്ടിമാറ്റിയപ്പോള്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ആവശ്യപ്പെട്ടു. അമ്പയര്‍ എ.വി. ജയപ്രകാശ് ഗാംഗുലിയുടെ ആവശ്യം സ്വീകരിക്കുകയും ചെയ്തു.
പന്ത് കൈകൊണ്ട് തട്ടിമാറ്റിയതിനെത്തുടര്‍ന്ന് പുറത്താകുന്ന ആറാമത്തെ ബാറ്റ്സ്മാനാണ് സ്റീവ് വോ. 1956ല്‍ ദക്ഷിണാഫ്രിക്കയും റസ്സല്‍ എന്‍ഡീനാണ് ഇത്തരത്തില്‍ പുറത്തായ ആദ്യ ബാറ്റ്സ്മാന്‍. ഇംഗ്ലണ്ടിനെതിരെയായിരുന്നു അത്.
ആസ്ത്രേലിയയുടെ ആന്‍ഡ്രൂ ഹില്‍ഡിച്ച് (1978-79ല്‍ പാകിസ്ഥാനെതിരെ), പാകിസ്ഥാന്റെ മൊഹ്സിന്‍ ഖാന്‍ (1982-83ല്‍ ആസ്ത്രേലിയക്കെതിരെ), വെസ്റിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സ് (1982-83ല്‍ ഇന്ത്യക്കെതിരെ), ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച് (1993-94ല്‍ ആസ്ത്രേലിയക്കെതിരെ) എന്നിവരാണ് ഇങ്ങനെ പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്‍.












Click it and Unblock the Notifications