ഹോക്കി: ഇന്ത്യയ്ക്ക് കിരീടം
ധാക്ക: ബംഗ്ലാദേശ് ഗോള്‍ഡ് കപ്പ് അന്തര്‍ദേശീയ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ചാമ്പ്യന്‍മാരായി. ഫൈനലില്‍ പാകിസ്ഥാനെ 6-5 നാണ് ഇന്ത്യ തോല്പിച്ചത്. നിശ്ചിതസമയവും അധികസമയവും കഴിഞ്ഞതിനു ശേഷവും 3-3 എന്ന നിലയില്‍ മത്സരം സമനിലയിലായതിനെ തുടര്‍ന്നാണ് ടൈബ്രേക്കര്‍ വേണ്ടിവന്നത്.
ടൈബ്രേക്കറില്‍ അഞ്ചാമത്തെ കിക്കെടുത്ത ദല്‍ജിത് സിംഗാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.
ആദ്യത്തെ രണ്ട് അവസരങ്ങളും ഇന്ത്യ മുതലാക്കിയപ്പോള്‍ പാകിസ്ഥാന് ആദ്യത്തെ രണ്ട് കിക്കുകളും ഗോളാക്കാനായില്ല.ഇന്ത്യ 2-0ന് മുന്നിലെത്തിയെങ്കിലും തുടര്‍ന്നുള്ള രണ്ട് കിക്കുകളും പാഴാക്കുയും പാകിസ്ഥാന്‍ രണ്ട് കിക്കുകളും ഗോളാക്കുകയും ചെയ്തതോടെ 2-2 സമനിലയായി.
പാകിസ്ഥാന്റെ അഞ്ചാമത്തെ കിക്കെടുത്ത മുഹമ്മദ് നസീമിന് പന്ത് വലക്കുള്ളിലെത്തിക്കാനായില്ല. തുടര്‍ന്നാണ് ദല്‍ജിത്സിംഗ് ഇന്ത്യക്ക് വിജയമൊരുക്കിയത്.












Click it and Unblock the Notifications