കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് 89 റണ്‍സിന്റെ ലീഡ്

  • By Staff
Google Oneindia Malayalam News

ചെന്നൈ: സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ മൂന്നാം ടെസ്റിന്റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 89 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 480 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

230 പന്തില്‍ നിന്ന് 126റണ്‍സ് നേടിയ സച്ചിന്‍ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. 81 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡ് സച്ചിന് മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 169 റണ്‍സാണ് നേടിയത്.

സായി രാജ് ബഹുതുലെ (നാല്) യും റണ്ണൊന്നുമെടുക്കാതെ നീലേഷ് കുല്‍ക്കര്‍ണിയുമാണ് ക്രീസിലുള്ളത്.

മൂന്നാം ദിവസം കളി തുടങ്ങിയയുടനെ മക്ഗ്രാത്തിന്റെ ആദ്യപന്തില്‍ ശിവസുന്ദര്‍ദാസ് പുറത്തായി. 84 റണ്‍സ് നേടിയ ദാസിനെ മക്ഗ്രാത്ത് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

26 റണ്‍സ് കൂടി സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്കും രണ്ടാം ടെസ്റിലെ ഹീറോ വി.വി.എസ് ലക്ഷ്മണും പുറത്തായി. മഗ്ഗ്രാത്തിന്റെ പന്തില്‍ മാര്‍ക്ക് വോ പിടിച്ച് പുറത്താകുമ്പോള്‍ ലക്ഷ്മണ്‍ 65 റണ്‍സെടുത്തിരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ ഗാംഗുലി 22 റണ്‍സെടുക്കുമ്പോഴേക്കും വിക്കറ്റ് നഷ്ടപ്പെടുത്തി. മക്ഗ്രാത്തിന് തന്നെയായിരുന്നു വിക്കറ്റ്. 76 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ഗാംഗുലിയെ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ ക്രിസ്റ് പിടിച്ചുപുറത്താക്കുകയായിരുന്നു.

മൂന്ന് വിക്കറ്റുകള്‍ അടുപ്പിച്ച് നഷ്ടപ്പെട്ട ഈ സന്ദര്‍ഭത്തിലാണ് ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഗില്ലെസ്പിയാണ് ഈ വിക്കറ്റ് കൂട്ടുക്കെട്ട് തകര്‍ത്തത്. ഗില്ലെസ്പിയുടെ പന്തില്‍ ദ്രാവിഡ് പുറത്താകുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 453 എന്ന നിലയിലായിരുന്നു.

126 റണ്‍സെടുത്ത സച്ചിനെയും ഗില്ലെസ്പി തന്നെയാണ് പുറത്താക്കിയത്. ദ്രാവിഡ് പുറത്തായതിനു ശേഷം 15 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും സച്ചിനും പുറത്തായി. ഗില്ലസ്പിയുടെ പന്തില്‍ ഗില്‍ക്രിസ്റിനു തന്നെ ക്യാച്ച്.

തുടര്‍ന്ന് വാലറ്റക്കാര്‍ ഒന്നൊന്നായി പവലിനിയിലേക്ക് മടങ്ങുന്നതാണ് കണ്ടത്. ദിഗെയും സഹീര്‍ഖാനും നാല് റണ്‍സ് വീതവും ഹര്‍ബജന്‍ രണ്ട് റണ്‍സുമെടുത്ത ്പുറത്തായി.

മഗ്ഗ്രാത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗില്ലെസ്പിയും മില്ലറും ഷെയ്ന്‍വോണും രണ്ട് വിക്കറ്റ് വീതമെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X