ഇന്ത്യ 501ന് പുറത്ത്
ചെന്നൈ: ആസ്ത്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 501 റണ്‍സിന് അവസാനിച്ചു. ഒമ്പത് വിക്കറ്റിന് 480 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച സായ്രാജ് ബഹുതുലെയും നീലേഷ് കുല്‍ക്കര്‍ണിയും ചേര്‍ന്ന് 21 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.
ഇതോടെ ഇന്ത്യക്ക് 110 റണ്‍സിന്റെ ലീഡായി. ആസ്ത്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 391 റണ്‍സിന് അവസാനിച്ചിരുന്നു.
നാല് റണ്‍സെടുത്ത നീലേഷ് കുല്‍ക്കര്‍ണിയാണ് അവസാനം പുറത്തായ ബാറ്റ്സ്മാന്‍. കോളിന്‍ മില്ലറിന്റെ പന്തില്‍ എല്‍ബിഡബ്ലിയു. സായ്രാജ് ബഹുതുലെ 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.












Click it and Unblock the Notifications