Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെസ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ചെന്നൈ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ് പിരിമുറുക്കം നിറഞ്ഞ അന്ത്യത്തിലേക്ക്. നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 241 റണ്‍സെടുത്ത ഓസ്ട്രേലിയയ്ക്ക് 131 റണ്‍സിന്റെ ലീഡുണ്ട്. കാര്യമായ സ്കോറിലെത്തും മുമ്പ് ഓസ്ട്രേലിയയുടെ അവേശഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ സന്ദര്‍ഭത്തിനൊത്തുയരുകയും ചെയ്യുകയാണെങ്കില്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

43 റണ്‍സെടുത്ത ഓസീസ് ക്യാപ്റ്റന്‍ സ്റീവ് വോയാണ് ക്രീസില്‍. മാര്‍ച്ച് 21 ബുധനാഴ്ച അവസാന പന്തിലാണ് ഏഴാമത്തെ വിക്കറ്റ് വീണത്. ഷെയ്ന്‍വോണിനെ (11) ഹര്‍ബജന്‍ പുറത്താക്കുകയായിരുന്നു.

തുടര്‍ച്ചയായി നാലാം ഇന്നിംഗ്സിലും അഞ്ച് വിക്കറ്റെടുത്ത ഹര്‍ബജന്‍സിംഗാണ് ഇന്ത്യക്ക് വിജയപ്രതീക്ഷ സമ്മാനിച്ചത്. ഇതുവരെയായി പരമ്പരയില്‍ 29 വിക്കറ്റാണ് ഹര്‍ബജനെടുത്തത്.

രാവിലെ ഒന്നാം ഇന്നിംഗ്സില്‍ 501 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയക്ക് പതിവു പോലെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 81 റണ്‍സെടുത്ത ഒന്നാം വിക്കറ്റ് സഖ്യത്തെ ഹര്‍ബജന്‍ തകര്‍ക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറി നേടിയ മാത്യു ഹെയ്ഡനെ (48) ഹര്‍ബജന്റെ പന്തില്‍ വി.വി.എസ്. ലക്ഷ്മണ്‍ പിടിച്ചുപുറത്താക്കി.

രണ്ട് റണ്‍സ് കൂടി എടുക്കുമ്പോഴേക്കും അടുത്ത വിക്കറ്റും ഹര്‍ബജന്‍ പിഴുതു. മധ്യനിരയില്‍ നിന്ന് വണ്‍ ഡൗണായി സ്ഥാനക്കയറ്റം ലഭിച്ച ആദം ഗില്‍ക്രിസ്റിനെ (ഒന്ന്) വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു ഹര്‍ബജന്‍.

അടുത്ത ഊഴം കുല്‍ക്കര്‍ണിയുടേതായിരുന്നു. 35 റണ്‍സെടുത്ത മൈക്കല്‍ സ്ലേറ്ററെ കുല്‍ക്കര്‍ണിയുടെ പന്തില്‍ സഹീര്‍ഖാന്‍ പിടിച്ചുപുറത്താക്കുമ്പോള്‍ മൂന്നിന് 93 എന്ന നിലയിലായിരുന്നു ഓസീസ്.

ജസ്റിന്‍ ലാംഗറും മാര്‍ക്ക് വോയും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ പതുക്കെ കരയ്ക്കടുപ്പിച്ചത്. 58 റണ്‍സെടുത്ത ഈ സഖ്യം ബഹുതുലെയാണ് അവസാനിപ്പിച്ചത്. ലാംഗറെ ബഹുതുലെയുടെ പന്തില്‍ ലക്ഷ്മണ്‍ ക്യാച്ചെടുക്കുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ സ്റീവ് വോ മാര്‍ക്കോവോയൊടൊത്ത് വീണ്ടും മറ്റൊരു മികച്ച വിക്കറ്റ് കൂട്ടുകെട്ട് പടുത്തു. 52 റണ്‍സെടുത്ത ഈ കൂട്ടുകെട്ടിനെ പുറത്താക്കി ഹര്‍ബജന്‍ ആഞ്ഞടിച്ചു. മാര്‍ക്ക് വോ (57) ദ്രാവിഡ് പിടിച്ചാണ് പുറത്തായത്.

തുടര്‍ന്ന് റിക്കി പോണ്ടിംഗിന്റെയും ഷെയ്ന്‍വോണിന്റെയും വിക്കറ്റുകള്‍ ഹര്‍ബജന്‍ തന്നെ വീഴ്ത്തി.

രാവിലെ ഒമ്പത് വിക്കറ്റിന് 480 എന്ന നിലയില്‍ തുടങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 21 റണ്‍സെടുക്കുമ്പോഴേക്കും അവസാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+