Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് ജയിക്കാന്‍ 155 റണ്‍സ് വേണം

ചെന്നൈ: ആസ്ത്രേലിയക്കെതിരായ മൂന്നാം ടെസ്റും പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യക്ക് 155 റണ്‍സ് വേണം. ടെസ്റിന്റെ അവസാന ദിവസമായ മാര്‍ച്ച് 22 വ്യഴാഴ്ച ആസ്ത്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 264 റണ്‍സിന് അവസാനിച്ചു.

ഏഴു വിക്കറ്റിന് 241 എന്ന നിലയില്‍ അഞ്ചാം ദിവസം ബാറ്റിംഗാരംഭിച്ച ആസ്ത്രേലിയയുടെ ശേഷിച്ച വിക്കറ്റുകള്‍ 23 റണ്‍സെടുക്കുന്നതിനിടയില്‍ വീണു. കഴിഞ്ഞ രണ്ടു ടെസ്റുകളില്‍ ആസ്ത്രേലിയന്‍ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ച ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഹ് തന്നെയാണ് വ്യാഴാഴ്ചയും ആസ്ത്രേലിയയുടെ അന്തകനായത്. വ്യാഴാഴ്ച വീണ മൂന്നു വിക്കറ്റും ഹര്‍ഭജന്‍ കരസ്ഥമാക്കി.

തലേ ദിവസത്തെ സ്കോറിനോട് അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ആസ്ത്രേലിയയുടെ ആദ്യ വിക്കറ്റ് വീണു. 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റീവ് വോയാണ് ആദ്യം പുറത്തായത്. സിംഹിന്റെ പന്തില്‍ ശിവ് സുന്ദര്‍ദാസിന് അനായാസാ ക്യാച്ച്. തട്ടിയും മുട്ടിയും നിന്ന ജാസന്‍ ഗില്ലസ്പിയുടേതായിരുന്നു അടുത്ത ഊഴം. ഹര്‍ഭജന്റെ പന്തിന്റെ ഫ്ലൈറ്റ് മനസ്സിലാക്കാന്‍ പാടുപെട്ട ഗില്ലസ്പി (2) ദാസിനു തന്നെ പിടികൊടുത്തു.

രണ്ടു റണ്‍സെടുത്ത കോളിന്‍ മില്ലറെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഹര്‍ഭജന്‍ അവസാനവിക്കറ്റും കൈക്കലാക്കി. ഇതോടെ പരമ്പരയില്‍ ഈ 20കാരന് 32 വിക്കറ്റായി. മൂന്നാം ടെസ്റില്‍ 15 വിക്കറ്റും. ഒന്നാം ഇന്നിംഗ്സില്‍ ഏഴും രണ്ടാം ഇന്നിംഗ്സില്‍ എട്ടും വിക്കറ്റുകളാണ് ഹര്‍ഭജന്‍ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+