ജയലളിതയ്ക്കെതിരെ കുറ്റപത്രം
ചെന്നൈ: വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ വിജിലന്‍സ് ഡയറക്ടറേറ്റും തമിഴ്നാട് പൊലീസ് അഴിമതിവിരുദ്ധ വിഭാഗവും കുറ്റപത്രം നല്കി.
റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങാതെയും വിദേശനാണ്യനിയമം ലംഘിച്ചും ആണ് ജയലളിത സ്വത്ത് സമ്പാദിച്ചതെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ജയലളിതയെ കൂടാതെ ശശികല നടരാജന്റെ മരുമകനും എഐഡിഎംകെ എംപിയുമായ ടി.ടി.വി.ദിനകരനും കേസില്‍ കുറ്റക്കാരനാണ്. ബ്രിട്ടനിലും മലേഷ്യയിലും സിങ്കപ്പൂരിലുമായി 121 കോടിയുടെ സ്വത്ത് ജയലളിതയും ദിനകരനും വാങ്ങിയെന്നാണ് കേസ്. പിന്നീട് ഈ സ്വത്ത് വില്‍ക്കുകയും ചെയ്തതായി 2100 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
അന്വേഷണസംഘം ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കോടതി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നേടിയെടുത്തതിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍ഡ് ജഡ്ജ് അശോക് കുമാര്‍ ഏപ്രില്‍ 17ലേക്ക് മാറ്റി.












Click it and Unblock the Notifications