കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ലോകനിലവാരമുള്ള ടെന്നിസ് കോര്‍ട്ട്

  • By Staff
Google Oneindia Malayalam News

കൊച്ചി: ടെന്നിസ് പ്രേമികളുടെ സ്വപ്നസാക്ഷാത്കാരമായി രാജ്യാന്തരനിലവാരമുള്ള ടെന്നിസ് കോര്‍ട്ടുകള്‍ കൊച്ചി നഗരത്തില്‍ സജ്ജമാകുന്നു. സെന്റ് ആല്‍ബര്‍ട്സ് കോളജും കേരള ഫുട്ബോള്‍ അസോസിയേഷനും കൊച്ചിന്‍ ടെന്നിസ് ട്രസ്റും സംയുക്തമായി കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയത്തിന് സമീപമുള്ള സെന്റ് ആല്‍ബര്‍ട്സ് കോളജ് ഗ്രൗണ്ടിലാണ് ടെന്നിസ് കോര്‍ട്ടുകള്‍ നിര്‍മിക്കുന്നത്.

മെയ് പകുതിയോടെ കോര്‍ട്ടുകളുടെ ഫ്ലെക്സി കുഷ്യന്‍ സര്‍ഫിംഗ് പൂര്‍ത്തിയാകുമെന്ന് കൊച്ചിന്‍ ടെന്നിസ് ട്രസ്റ് പ്രസിഡന്റ് കെ.എം.നൂറുദ്ദീന്‍ മേത്തര്‍ പറഞ്ഞു. കോര്‍ട്ടുകള്‍ക്ക് മേല്‍ക്കൂരയും വെളിച്ചക്രമീകരണവും രണ്ടാം ഘട്ടമായി ഒരുക്കും. ഇതോടെ മഴക്കാലത്തും രാത്രിയിലും പരിശീലനവും മത്സരങ്ങളും നടത്തുന്നതിന് കോര്‍ട്ടുകള്‍ പര്യാപ്തമാകും. പുതുതായി നിലവില്‍ വരുന്ന സൗകര്യം പ്രയോജനപ്പെടുത്തി ഹ്രസ്വകാല ടെന്നിസ് ക്ലിനിക്കുകളും വിദഗ്ധ പരിശീലന പരിപാടിയും സംഘടിപ്പിക്കാന്‍ ടെന്നിസ് ട്രസ്റിന് പദ്ധതിയുണ്ട്.

സെന്റ് ആല്‍ബര്‍ട്സ് കോളജിലെ തിരഞ്ഞെടുക്കപ്പെടുന്ന ടെന്നിസ് താരങ്ങള്‍ക്ക് ട്രസ്റ് സൗജന്യമായി പരിശീലനം നല്‍കും. കോളജ് സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്കും കോര്‍ട്ടുകള്‍ വേദിയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X