വീണ്ടും ജയം; ആനന്ദ് മുന്നില്‍
മോണ്ടെ കാര്‍ലോ: ആംബര്‍ ബ്ലൈന്‍ഡ് ഫോള്‍ഡ് ആന്റ് റാപിഡ് ചെസ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും ജയം.
നെതര്‍ലാന്റ്സിന്റെ ജെറോണ്‍ പിക്കെറ്റിനെയാണ് അദ്ദേഹം തോല്പിച്ചത്. രണ്ടു ഗെയിമുകളുള്ള മത്സരത്തില്‍ ബ്ലൈന്‍ഡ് ഗെയിമിലാണ് ആനന്ദ് ജയിച്ചത്. റാപിഡ് ഗെയിം സമനിലയില്‍ കലാശിച്ചു.
ഇതോടെ എട്ടര പോയിന്റ് നേടിയ ആനന്ദ് ഒന്നാമതായി നില്ക്കുന്നു. ഏഴര പോയിന്റോടെ വ്ലാഡിമിര്‍ ക്രാംനിക്കും വാസിലിന്‍ ടോപൊലോവും തൊട്ടു പിന്നിലുണ്ട്.












Click it and Unblock the Notifications