ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം
ബാംഗ്ലൂര്‍: ഇന്ത്യയും ആസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലെ ഒന്നാമത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. മാര്‍ച്ച് 25 ഞായറാഴ്ച ഇന്ത്യ ആസ്ത്രേലിയയെ 60 റണ്‍സിന് പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 315 റണ്‍സിന് പുറത്തായി. 316 റണ്‍സിന്റെവിജയലക്ഷ്യത്തോടെ ബാറ്റ് ചെയ്ത ആസ്ത്രേലിയ 43. 3 ഓവറില്‍ 255 റണ്‍സിന് പുറത്തായി.
ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് എന്നിങ്ങനെ കളിയുടെ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ ഇന്ത്യ ആസ്ത്രേലിയയെ നിഷ്പ്രഭരാക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ജവഗല്‍ ശ്രീനാഥ്(49 റണ്‍സിന് മൂന്ന് വിക്കറ്റ്), പുതുമുഖം വീരേന്ദ്ര ശെവാഖ് (58 റണ്‍സിന് മൂന്ന് വിക്കറ്റ് ),സഹീര്‍ ഖാന്‍ (34 റണ്‍സിന് രണ്ട് വിക്കറ്റ് ) എന്നിവര്‍ മികച്ച ബൗളിംഗ് പ്രകടനം നടത്തി. ആസ്ത്രേലിയന്‍ ബാറ്റിംഗ് നിരയില്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ മികച്ച പ്രകടനം നടത്തി 99 റണ്‍സ് നേടിയെങ്കിലും ഹെയ്ഡന്‍ പുറത്തായതോടെ ആസ്ട്രേലിയ പരാജയത്തിലേയ്ക്കു നീങ്ങുകയായിരുന്നു.
മൂന്നുവിക്കറ്റും 58 റണ്‍സും നേടിയ വീരേന്ദ്ര ശെവാഖ് ആണ് മാന്‍ ഓഫ് ദി മാച്ച്.












Click it and Unblock the Notifications