ഐ.എം.വിജയന് അരലക്ഷം പിഴ
ബാംഗ്ലൂര്‍: ഐഎംവിജയന് ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി 50,000 രൂപ പിഴ വിധിച്ചു. അന്തര്‍ദേശീയ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ എഫ്സി കൊച്ചിനു വേണ്ടി കളിച്ചതിനാണ് ശിക്ഷയായി പിഴ വിധിച്ചത്.
കല്‍ക്കത്തയിലെ ടോളിഗുഞ്ച് അഗ്രഗാമി നല്‍കിയ പരാതിയിന്മേലാണ് ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി വിജയനെതിരെ നടപടി സ്വീകരിച്ചത്. എഫ്സി കൊച്ചിനു വേണ്ടി കളിക്കാന്‍ തീരുമാനിക്കും മുമ്പ് വിജയന്‍ ബംഗ്ലാദേശിലെ മുക്തി ജോഡയുമായി കരാറിലേര്‍പ്പെട്ടിരുന്നു.
പരാതിയിന്മേല്‍ തീരുമാനമെടുക്കും മുമ്പ് അച്ചടക്ക സമിതി വിജയന്റെയും എഫ്സി കൊച്ചിന്‍ പ്രസിഡന്റ് പി.വി.പോളിന്റെയും കേരള ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ജി.സുഗുണന്റെയും വാദം കേട്ടു.
അച്ചടക്കസമിതിയുടെ തീരുമാനത്തിനിെരെ ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അപ്പീല്‍ നല്‍കാന്‍ വിജയനെ അനുവദിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളിലാണ് അപ്പീല്‍ നല്‍കേണ്ടത്.
എഫ്സിയിലും കേരള ടീമിലും ഇന്ത്യന്‍ ടീമിലും തുടര്‍ന്ന് കളിക്കുന്നതിനും വിജയന് അനുവാദം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications