ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ
പൂനെ: ആസ്ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തകര്‍ച്ച.
37 റണ്‍സ് നേടുന്നതിനിടെ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും പുറത്തായി. മാര്‍ച്ച് 28 രാവിലെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് റണ്‍സെടുത്ത ഗാംഗുലിയെ ഗ്ലെന്‍ മക്ഗ്രാത്ത് ബൗള്‍ ചെയ്തു. 32 റണ്‍സെടുത്ത സച്ചിനെ ഫ്ലെമിംഗിന്റെ പന്തില്‍ ലെഹ്മാന്‍ പിടിച്ചു പുറത്താക്കുകയായിരുന്നു. ഏകദിന മത്സരങ്ങളില്‍ 10, 000 റണ്‍സ് തികയ്ക്കാന്‍ സച്ചിന് 66 റണ്‍സ് കൂടി വേണ്ടിയിരുന്നു.
12 ഓവറുകളില്‍ രണ്ട് വിക്കറ്റിന് 52 റണ്‍സ് എന്നതാണ് ഏറ്റവും ഒടുവിലത്തെ നില. ലക്ഷ്മണും ദ്രാവിഡുമാണ് ക്രീസില്‍.












Click it and Unblock the Notifications