Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് 248 റണ്‍സ്

പൂനെ: ആസ്ത്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 248 റണ്‍സിന് അവസാനിച്ചു.

മാര്‍ച്ച് 28 ബുധനാഴ്ച ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നുവീഴുന്നതാണ് പൂനെയിലെ നെഹ്രു സ്റേഡിയം കണ്ടത്. 60 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്ന് പ്രധാന വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നാല് റണ്‍സെടുത്ത് നായകന്‍ ഗാംഗുലിയും 32 റണ്‍സെടുത്ത് സച്ചിനും 13 റണ്‍സെടുത്ത് ദ്രാവിഡും പുറത്തായപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ച്ചയെ നേരിട്ടു.

തുടര്‍ന്ന് വന്ന ലക്ഷ്മണ്‍ 51 റണ്‍സെടുത്ത് റണ്ണൗട്ടായി. വാസ്തവത്തില്‍ റണ്ണൗട്ട് ഇന്ത്യക്ക് ശാപം പോലെയായിരുന്നു. ലക്ഷ്മണിന് പുറമെ ദ്രാവിഡും ദിനേശ് മോംഗിയയും റണ്ണൗട്ടാവുകയായിരുന്നു. ഹേമന്ത് ബദാനിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. മൈക്കല്‍ ബെവന്‍ ബദാനിയുടെ ക്യാച്ച് കളഞ്ഞതിനാല്‍ ബദാനിക്ക് ഏകദിന സെഞ്ച്വറി നേടാനായി. കൃത്യം 100 റണ്‍സെടുത്താണ് ബദാനി പുറത്തായത്.50 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ ഒമ്പത് വിക്കറ്റുകള്‍ വീണുകഴിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+