എഫ്സിയും എസ്ബിടിയും തോറ്റു
കൊച്ചി: ദേശീയ ഫുട്ബോള്‍ ലീഗില്‍ എഫ്സി കൊച്ചിന് തുടര്‍ച്ചയാ മൂന്നാം പരാജയം. മാര്‍ച്ച് 28 ബുധനാഴ്ച കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈയിലെ മഹീന്ദ്രാ യുണൈറ്റഡ് എഫ്സി കൊച്ചിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
തിരുവനന്തപുരത്ത് നടന്ന മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്തയിലെ ടോളിഗഞ്ച് അഗ്രഗാമിയാണ് എസ്ബിടിയെ തോല്പിച്ചു. നൈജീരിയന്‍ സ്ട്രൈക്കര്‍ അബ്ദുള്‍ ലത്തീഫ് സെരേകി 29ാം മിനിറ്റില്‍ നേടിയ ഏക ഗോളിലൂടെയാണ് ടോളിഗഞ്ച് വിജയിച്ചത്. എസ്ബിടിയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
ഈ വര്‍ഷത്തെ ദേശീയ ലീഗില്‍ സ്വപ്നസമാനമായ മുന്നേറ്റം നടത്തിയ എഫ്സി കൊച്ചിനെ അക്ഷരാര്‍ത്ഥത്തില്‍ വാരിക്കളഞ്ഞുകൊണ്ടാണ് മഹീന്ദ്ര ജയം കണ്ടത്. 32ഉം 66ഉം മിനിറ്റുകളില്‍ നൈജീരിയന്‍ സ്ട്രൈക്കര്‍ ബെര്‍ണാഡും 24ാം മിനിറ്റില്‍ ഷംസി റാസയും 88ാം മിനിറ്റില്‍ സബ്സ്റിറ്റ്യൂട്ടായി ഇറങ്ങിയ എസ്. ഹുസൈനുമാണ് എഫ്സിയുടെ വലയില്‍ ഗോള്‍വര്‍ഷം നടത്തിയത്.
സ്റാര്‍ സ്ട്രൈക്കര്‍ ഐ.എം. വിജയനും ജോപോള്‍ അഞ്ചേരിയും ഗോള്‍കീപ്പര്‍-സ്ട്രൈക്കര്‍ സണ്‍ഡേ സിയയും ഇല്ലാതെ ഇറങ്ങിയ എഫ്സി കൊച്ചിന്റെ ദൗര്‍ബല്യത്തെ വിദഗ്ധമായി ചൂഷണം ചെയ്തതാണ് മഹീന്ദ്രയെ വിജയത്തിലെത്തിച്ചത്. 13ാം മത്സരം വരെ തോല്‍വി അറിയാതെ മുന്നേറിയ എഫ്സി 14ാം കളിയില്‍ ബാംഗ്ലൂരില്‍ വെച്ച് ഐടിഐയോടും 15ാം മത്സരത്തില്‍ കൊച്ചിയില്‍ വെച്ച് വാസ്കോ ഗോവയോടും പരാജയപ്പെട്ടിരുന്നു. 16 കളികളില്‍ നിന്ന് ഇപ്പോള്‍ എഫ്സിക്ക് 29 പോയിന്റാണുള്ളത്.












Click it and Unblock the Notifications