ആനന്ദ്-ക്രാംനിക് മത്സരം സമനിലയില്‍
മോണ്ടെ കാര്‍ലോ: ലോകം മുഴുവന്‍ കാത്തിരുന്ന ലോകചെസ്സിലെ അതികായന്മാരുടെ പോരാട്ടം സമനിലയില്‍ കലാശിച്ചു.
ആംബര്‍ റാപ്പിഡ് ആന്റ് ബൈന്റ് ഫോള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ലോകചാമ്പ്യന്മാരായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും വ്ലാഡിമിര്‍ ക്രാംനിക്കും ഏറ്റുമുട്ടിയത്. രണ്ടു മത്സരങ്ങളടങ്ങിയ ഗെയിം ഓരോ പോയിന്റ് വീതം നേടി സമനിലയില്‍ കലാശിച്ചു.
ക്രാംനിക്കും വാസെലിന്‍ ടോപലോവും 14 പോയിന്റുകള്‍ വീതം നേടി ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ആനന്ദ് 12.5 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ റൗണ്ടില്‍ വാസെലിന്‍ ടോപലോവുമായുള്ള മത്സരം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആനന്ദ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ക്രാംനിക്കുമായുള്ള റാപ്പിഡ് ഗെയിമില്‍ (അതിവേഗ ഗെയിം) ആനന്ദ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഗെയിം പകുതി ദൂരം പിന്നിട്ടപ്പോള്‍ ആനന്ദ് പരാജയത്തിന്റെ നിഴലിലായിരുന്നു. പക്ഷെ പിന്നീട് ആനന്ദ് സ്വതസിദ്ധമായ പരാജയത്തിനെ സമനിലയിലെത്തിക്കുകയായിരുന്നു. ബൈന്‍ഡ് ഗെയിമില്‍ (ചെസ് ബോര്‍ഡില്‍ നേരിട്ട് നോക്കാതെയുള്ള മത്സരം) ക്രാംനിക്കും ആനന്ദും ഒരു സമനിലയ്ക്കുവേണ്ടി കളിയ്ക്കുകയാണെന്ന് തോന്നി. അത്രയ്ക്ക് വിരസമായിരുന്നു മത്സരം. വെറും 24 നീക്കങ്ങള്‍ക്കുള്ളില്‍ ഇരുവരും സമനില തീരുമാനിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications