ആനന്ദിന് രണ്ടാം സ്ഥാനം
മോണ്ടെ കാര്‍ലോ: ആംബര്‍ ചെസ് ടൂര്‍ണ്ണമെന്റില്‍ ആനന്ദിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വ്ലാഡിമിര്‍ ക്രാംനിക്കും വാസെലിന്‍ ടോപോലൊവും കിരീടം പങ്കിട്ടു.
അവസാന റൗണ്ടില്‍ അലക്സി ഷിറോവുമായിട്ടായിരുന്നു ആനന്ദിന്റെ മത്സരം. രണ്ടു ഗെയിമുകളുള്ള മത്സരം സമനിലയില്‍ കലാശിച്ചു.റാപിഡ് ഗെയിമില്‍ വെറും 19 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. ബ്ലൈന്‍ഡ് ഫോള്‍ഡ് ഗെയിമില്‍ ഷിറോവ് ആനന്ദിന് ചില തലവേദനകള്‍ സൃഷ്ടിച്ചുവെങ്കിലും ആനന്ദ് അതെല്ലാം മറികടന്ന് മത്സരം സമനിലയിലെത്തിക്കുകയായിരുന്നു. ഈ ടൂര്‍ണ്ണമെന്റില്‍ ആനന്ദിനെയും ക്രാംനിക്കിനെയും അട്ടിമറിച്ച വാസെലിന്‍ ടോപൊലോവിന്റെ കിരീടമോഹം പക്ഷെ അവസാന റൗണ്ടില്‍ തകര്‍ന്നടിഞ്ഞു.
ജുബോസെവിക്കുമായി നടന്ന മത്സരത്തില്‍ ടോപൊലോവിന് തോല്വിയില്‍ നിന്നും കരകയറാന്‍ ഏറെ പാടുപെടേണ്ടി വന്നു. അലക്സി ഷിറോവിനാണ് മൂന്നാം സ്ഥാനം. പഴയ ലോക ചാമ്പ്യന്‍ കാര്‍പോവ് 11 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാസ്പറോവ് ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തില്ല.












Click it and Unblock the Notifications