കെ. ആര്‍. നാരായണന്‍ ആശുപത്രി വിട്ടു
ദില്ലി: പിത്താശയത്തിലെ കല്ല് നീക്കം ചെയ്യല്‍ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ മാര്‍ച്ച് 31 ശനിയാഴ്ച ആശുപത്രി വിട്ടു.
ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വിശ്രമത്തിനായി അദ്ദേഹം ദില്ലിയിലെ ഗംഗാ റാം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. നാരായണന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോ. പ്രദീപ് ചൗബേയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നതിനാല്‍ ഉപരാഷ്ട്രപതി കൃഷ്ണകാന്തും പ്രധാനമന്ത്രി വാജ്പേയിയും ഉള്‍പ്പടെയുള്ളവര്‍ നാരായണന് പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനുള്ള ആശംസകളുമായി ബൊക്കെകള്‍ അയച്ചു. രാഷ്ട്രപതിയുടെ രോഗവിവരത്തെ കുറിച്ച് ഇടയ്ക്കിടെ അവര്‍ ഫോണിലൂടെ ആരാഞ്ഞിരുന്നു.












Click it and Unblock the Notifications