ഇന്ത്യക്ക് തുടക്കത്തില്‍ വിക്കറ്റ് നഷ്ടം
ഇന്‍ഡോര്‍: ആസ്ത്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി.
15 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 32 റണ്‍സ് ആയപ്പോഴേക്കും ഫ്ലെമിംഗിന്റെ പന്തില്‍ ഗില്‍ക്രിസ്റ് പിടിച്ചാണ് ദ്രാവിഡിനെ പുറത്താക്കിയത്. രാവിലെ ടോസ് നേടിയ ആസ്ട്രേലിയന്‍ ക്യാപ്ടന്‍ സ്റീവ് വോ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
ഗാംഗുലിക്ക് പകരം ഓപ്പണറായി ഇറങ്ങിയ ദ്രാവിഡ് തുടക്കത്തില്‍ തന്നെ ചുവടുറപ്പിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. ആദ്യ രണ്ട് ഓവറുകളില്‍ ദ്രാവിഡിന് റണ്ണൊന്നുമെടുക്കാന്‍ കഴിഞ്ഞില്ല. 15 ഓവറുകളില്‍ ഒരു വിക്കറ്റിന് 63 റണ്‍സ് എന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നില. 14 റണ്‍സോടെ ലക്ഷ്മണും 30 റണ്‍സോടെ തെണ്ടുല്‍ക്കറുമാണ് ക്രീസില്‍.












Click it and Unblock the Notifications