സച്ചിന്‍ 10, 000 റണ്ണുകള്‍ തികച്ചു
ഇന്‍ഡോര്‍: ഏകദിന ക്രിക്കറ്റില്‍ 10, 000 റണ്ണുകള്‍ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാന്‍ എന്ന പദവി സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേടി.
മാര്‍ച്ച് 31 ശനിയാഴ്ച ആസ്ത്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിലാണ് തെണ്ടുല്‍ക്കര്‍ ഒരു പുതിയ റെക്കോഡ് കൂടി നേടിയത്. ബാറ്റിംഗിനിറങ്ങുമ്പോള്‍ 34 റണ്ണുകള്‍ കൂടി വേണ്ടിയിരുന്നു സച്ചിന് 10, 000 തികയ്ക്കാന്‍. ഷെയ്ന്‍ വാണിന്റെ പന്തിലാണ് സച്ചിന്‍ 10, 000 റണ്ണുകള്‍ തികയ്ക്കാന്‍ വേണ്ടിയിരുന്ന അവസാന റണ്‍ നേടിയത്.
10, 000 റണ്‍ തികച്ച ദിവസം തന്നെ സെഞ്ച്വറി കൂടി നേടി സച്ചിന്‍ തന്റെ റെക്കോഡിന് മാറ്റ് കൂട്ടി. 125 പന്തുകളില്‍ നിന്നും നേടിയ 139 റണ്ണുകളില്‍ 19 ബൗണ്ടറികളുണ്ടായിരുന്നു. മക്ഗ്രാത്തിന്റെ പന്തില്‍ ഫ്ലെമിംഗ് പിടിച്ചാണ് സച്ചിന്‍ പുറത്തായത്.
മൂന്നാം ഏകിദനത്തില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എടുത്തു. സച്ചിനും 83 റണ്ണുകളെടുത്ത ലക്ഷ്മണുമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നത്.












Click it and Unblock the Notifications