എഫ്സിക്ക് ജയം, എസ്ബിടിക്ക് സമനില
കൊച്ചി: ദേശീയ ഫുട്ബോള്‍ ലീഗില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം എഫ്സി കൊച്ചിന്‍ വീണ്ടും വിജയപാതയില്‍. ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് രണ്ടു കളികള്‍ കളിക്കാന്‍ കഴയാതെ വന്ന സണ്‍ഡേ സിയ തിരിച്ചുവന്നപ്പോള്‍ സാല്‍ഗോക്കറിനെതിരെ എഫ്സിക്ക് 2-1ന്റെ ജയം.
ഇതോടെ പതിനേഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എഫ്സിക്ക് 32 പോയിന്റായി. 16 മത്സരങ്ങള്‍ കഴിഞ്ഞ സാല്‍ഗോക്കറിന് 23 പോയിന്റാണുള്ളത്.
എഫ്സി നേടിയ രണ്ടുഗോളുകളും ആദ്യപകുതിയിലാണ് വീണത്. സണ്‍ഡെ സിയയാണ് രണ്ടു ഗോളുകളും നേടിയത്. രണ്ടാം പകുതിയുടെ 23ാം മിനിറ്റില്‍ ടിജാനിയിലൂടെ സാല്‍ഗോക്കര്‍ ആശ്വാസ ഗോള്‍ നേടി. ടിജാനിയുടെ ഷോട്ട് എഫ്സി ഡിഫന്‍ഡറുടെ കാലില്‍ തട്ടിയാണ് ഗോളായത്.
തിരുവനന്തപുരത്ത് നടന്ന മറ്റൊരു മത്സരത്തില്‍ തിരുവനന്തപുരം എസ്ബിടി ബാംഗ്ലൂര്‍ ഐടിഐക്കെതിരെ സമനില വഴങ്ങി. തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കു ശേഷമാണ് ഈ സമനില. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി.
ഇതോടെ പതിനേഴ് കളികളില്‍ നിന്ന് 13 പോയിന്റ് മാത്രമുള്ള എസ്ബിടി ലീഗില്‍ നിന്ന് ഏതാണ്ട് പുറത്തായിക്കഴിഞ്ഞു.












Click it and Unblock the Notifications