ഡേവിസ് കപ്പ്: ഇന്ത്യ ജപ്പാനെ തോല്പിച്ചു
ടോക്യോ: റിവേഴ്സ് സിംഗിള്‍സില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം ലിയാണ്ടര്‍ പേസ് ഏരിയേക് കോളിസ്യൂമിനെ തോല്പിച്ചതോടെ ജപ്പാനെതിരായ ഡേവിസ് കപ്പ് ടെന്നീസ് മത്സരത്തില്‍ ഇന്ത്യക്ക് ജയം. 6-7, 6-1, 6-7, 6-4, 6-4 എന്ന സ്കോറിനാണ് ലിയാണ്ടര്‍ ജപ്പാന്‍ താരത്തെ അടിയറവ് പറയിച്ചത്.
നേരത്തെ നടന്ന ആദ്യ സിംഗിള്‍സിലും ലിയാണ്ടര്‍ ജയം നേടിയിരുന്നു. രണ്ടാമത്തെ സിംഗിള്‍സ് ജയിച്ച് ജപ്പാന്‍ തുല്യത നേടി. ഏപ്രില്‍ ഏഴ് ശനിയാഴ്ച നടന്ന മത്സരത്തില്‍ ഡബിള്‍സ് ജോഡി ലിയണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം സുസുകി-തോമസ് ഷിമാഡ സഖ്യത്തിനെതിരെ വിജയം നേടി ഇന്ത്യയെ 2-1ന് മുന്നിലെത്തിച്ചു. ഇപ്പോള്‍ ലിയാണ്ടറിന്റെ വിജയത്തോടെ ജപ്പാനെതിരായ മത്സരം ഇന്ത്യ 3-1ന് നേടി.
കഴിഞ്ഞ വര്‍ഷത്തെ ലോകഗ്രൂപ്പിന്റെ ആദ്യറൗണ്ടില്‍ പരാജയപ്പെട്ട എട്ടു ടീമുകളില്‍ ഒന്നായിരിക്കും ഇന്ത്യയുടെ അടുത്ത എതിരാളി. ഈ മത്സരത്തില്‍ വിജയിച്ചാല്‍ 2002ലെ ലോകഗ്രൂപ്പിലേക്ക് ഇന്ത്യക്ക് യോഗ്യത നേടാം.












Click it and Unblock the Notifications