സച്ചിന്‍ സിയറ്റ് റാങ്കിംഗില്‍ മൂന്നാമത്
മുംബൈ: അന്താരാഷ്ട്ര സിയറ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അടുത്തിടെ ആസ്ത്രേലിയക്കെതിരെ നടന്ന ടെസ്റ്-ഏകദിനങ്ങളിലെ തകര്‍പ്പന്‍ പ്രകടനമാണ് സച്ചിനെ മുന്‍ നിരയിലേക്കുയര്‍ത്തിയത്.
സച്ചിന് ഇപ്പോള്‍ 85 പോയിന്റുണ്ട്. 108 പോയിന്റോടെ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ ഒന്നാം സ്ഥാനത്തും, 91 പോയിന്റോടെ മാര്‍വന്‍ അട്ടപ്പട്ടു രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. സച്ചിന്റെ പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസും (83), ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യയും (82) നില്‍ക്കുന്നു.
റിക്കാര്‍ഡുകളുടെ കളിക്കൂട്ടുകാരനായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഇതുവരെ സിയറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications