Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ ക്രിക്കറ്റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു

ദുബായ്: ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് വേദി എന്ന ഷാര്‍ജയുടെ സ്ഥാനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നതിന്റെ ഭാഗമായാണ് ഷാര്‍ജ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത ്യ പിന്മാറിയതെന്ന് സിബിഎഫ്എസ് ചെയര്‍മാന്‍ അബ്ദുള്‍റഹ്മാന്‍ ബുഖാത്തിര്‍ ആരോപിച്ചു.

ഒരു ക്രിക്കറ്റ് വേദിയെന്ന നിലയില്‍ ഷാര്‍ജയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ഇത് പല ഭാഗങ്ങളില്‍ നിന്നുമാണ് നടക്കുന്നത്- ഇന്ത്യ, യുഎഇ, ലണ്ടന്‍ എന്നിവിടങ്ങളിലെ ചില നീക്കങ്ങളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഈ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് ഷാര്‍ജയിലെ മാത്രമല്ല ഏഷ്യയിലെ ആകമാനം ക്രിക്കറ്റിനെ തകര്‍ക്കാനുള്ള ശ്രമമാണ്.

ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്? ഇതേ ചോദ്യം ഒട്ടേറെ പേര്‍ ചോദിക്കുന്നു. ഞങ്ങള്‍ ഇന്ന തെറ്റ് ചെയ്തു അല്ലെങ്കില്‍ ഇന്ന ശരി ചെയ്തു എന്ന് ആരും പറയുന്നില്ല- ഇന്ത്യ ഷാര്‍ജ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഷാര്‍ജയെപ്പോലുള്ള വിവാദ വേദികളില്‍ ചുരുങ്ങിയത് മൂന്നു വര്‍ഷത്തേക്കെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കില്ലെന്നാണ് ഇന്ത്യാസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.

ഷാര്‍ജയില്‍ വാതുവെപ്പും കോഴയും നടക്കുമെന്ന പരാമര്‍ശത്തെയും സിബിഎഫ്എസ് ചെയര്‍മാന്‍ ചോദ്യം ചെയ്തു. വാതുവെപ്പിനെക്കുറിച്ച് സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഷാര്‍ജയെക്കുറിച്ച് ഒന്നും പറയുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) ഷാര്‍ജയെക്കുറിച്ച് വലിയ മതിപ്പില്ലെന്നാണ് അവര്‍ (ഇന്ത്യാ സര്‍ക്കാര്‍) പറയുന്നത്. പക്ഷെ ഐസിസിക്ക് മതിപ്പില്ലാത്തതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള 99 ശതമാനം വേദികളെക്കുറിച്ചെല്ലാം ഇന്ത്യാസര്‍ക്കാര്‍ മറക്കുകയാണ്.

ക്രിക്കറ്റില്‍ വാതുവെപ്പൊന്നും നടക്കില്ലെന്നായിരുന്നു മൂന്നു വര്‍ഷം മുമ്പുവരെ താന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ക്രിക്കറ്റില്‍ എവിടെയും വാതുവെപ്പാണ്. വാതുവെപ്പുകാരനും കളിക്കാരനും നേരിട്ടാണ് ഇടപാട്. ഇതില്‍ വേദികള്‍ക്കോ സമയത്തിനോ ഒന്നും ചെയ്യാനില്ല. ടെലിവിഷനിലൂടെയും നേരിട്ടും ഓരോ കളിക്കാരനെയും ക്രിക്കറ്റ് ആരാധകര്‍ വീക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ഷാര്‍ജയില്‍ ഇങ്ങനെയൊന്നു നടക്കുമെന്ന് താന്‍ കരുതുന്നില്ല - അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഷാര്‍ജയില്‍ നടന്നുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍-ശ്രീലങ്ക-ന്യൂസിലാണ്ട് ത്രിരാഷ്ട്രക്രിക്കറ്റ് ടൂര്‍ണമെന്റ് നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ഇന്ത്യയെ നഷ്ടപ്പെട്ടു. എങ്കിലും ഞങ്ങള്‍ ശ്രമം തുടരും. ക്രിക്കറ്റുമായ ബന്ധപ്പെട്ട സംഭാവനകളല്ലാതെ മറ്റൊന്നും ഷാര്‍ജക്ക് ഇന്ത്യക്കും പാകിസ്ഥാനും ചെയ്യാനില്ല. അവര്‍ ഞങ്ങള്‍ക്ക് പലപ്പോഴും സഹായമായിട്ടുണ്ട്. അതേ പോലെ ഞങ്ങളും അങ്ങോട്ട് സഹായിക്കാറുണ്ട്. അത്രമാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+