ഒരു ദശകം കൂടി കളിച്ചേക്കും: സച്ചിന്‍
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ദശകം കൂടി തനിക്ക് തുടരാനാവുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യയുടെ സ്റാര്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ഏഴോ എട്ടോ വര്‍ഷം...കൂടിയാല്‍ പത്ത്..ഇത്രയും കാലം കൂടി കളിക്കാനായേക്കാം. സച്ചിന്‍ പറഞ്ഞു.
ഇക്കാലയളവിനുള്ളില്‍ തനിക്ക് എന്തെങ്കിലും പ്രത്യേക ലക്ഷ്യങ്ങള്‍ നേടാനുണ്ടെന്ന് പറയാനാവില്ല. ക്രിക്കറ്റ് ആസ്വദിക്കുകയാണ് തനിക്ക് പരമപ്രധാനം.
സ്വന്തം നാട്ടില്‍ സച്ചിന്‍ ഒരു ദൈവത്തെ പോലെയാണെന്ന ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ മാത്യു ഹെയ്ഡന്റെ പ്രസ്താവത്തോട് പ്രതികരിച്ചുകൊണ്ട് സച്ചിന്‍ പറഞ്ഞു: ഞാന്‍ ഒരു സാധാരണക്കാരന്‍ മാത്രം. ആര്‍ക്കും ദൈവത്തെ പോലെയാകാന്‍ കഴിയുമെന്ന് കരുതുന്നില്ല. കാണികള്‍ എന്നെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് എനിക്ക് ഇത്രയൊക്കെ ചെയ്യാനാവുന്നത്. രാജ്യത്തിനു വേണ്ടി പലതും ചെയ്യാന്‍ കഴിഞ്ഞുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.












Click it and Unblock the Notifications