ആനന്ദിന് സ്പെയിനിലെ പരമോന്നത ബഹുമതി
ചെന്നൈ: സ്പെയിനിലെ പരമോന്നത സിവിലിയന്‍ ബഹുമതി ഇന്ത്യയുടെ ചെസ് താരം വിശ്വനാഥന്‍ ആനന്ദിന്. ഏപ്രില്‍ 25 ബുധനാഴ്ച സ്പെയിനിലെ ലാന്‍സറോട്ടില്‍ നടക്കുന്ന ചടങ്ങില്‍ ആനന്ദ് ബഹുമതി ഏറ്റുവാങ്ങും.
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ജോസ് സരമാഗോ, പ്രമുഖ വാസ്തുശില്പി സെസാര്‍ മാന്‍റിക് എന്നിവര്‍ നേരത്തെ ഈ ബഹുമതി നേടിയവരില്‍ ഉള്‍പ്പെടുന്നു. ആദ്യമായാണ് ഒരു ചെസ് താരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.
ഈ പുരസ്കാരം ഏറ്റുവാങ്ങാന്‍ ലാന്‍സറോട്ടിലെത്തുന്ന ആനന്ദിന് സ്പെയിന്‍ ഔദ്യോഗി വരവേല്പ് നല്കും. ഒരാഴ്ചക്കാലം അവിടുത്തെ സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥിയായിരിക്കും ആനന്ദ്.












Click it and Unblock the Notifications