Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പില്‍ നിന്ന് വിട്ടു നില്‍ക്കും: ബിസിസിഐ

ദില്ലി: പാകിസ്ഥാനുമായി കളിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മാര്‍ഗ്ഗരേഖകള്‍ നല്‍കുന്നില്ലെങ്കില്‍ വരാന്‍ പോകുന്ന ലോകകപ്പ്, ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റ്, ഏഷ്യാകപ്പ് എന്നിവയില്‍ നിന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനിച്ചു.

ഏപ്രില്‍ 24 ചൊവാഴ്ച നടന്ന ബിസിസിഐ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിച്ച ബിസിസിഐ പ്രസിഡണ്ട് എ.സി. മുത്തയ്യയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനുമായുള്ള കളികളെക്കുറിച്ചും സ്ഥിരം വേദികളിലല്ലാത്ത മത്സരങ്ങളെക്കുറിച്ചും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരം വേദികളിലല്ലാത്ത മത്സരത്തെക്കുറിച്ച് തിരുമാനമെടുക്കുന്നതുവരെ ടെസ്റ് കളിക്കുന്ന രാജ്യങ്ങളില്‍ മാത്രമേ ഇന്ത്യ കളിക്കുകയുള്ളൂ.

ബിസിസിഐയുടെ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതില്‍ യോഗത്തില്‍ വിഭിന്നാഭിപ്രായം ഉണ്ടായതായി മുത്തയ്യ പറഞ്ഞു. കേന്ദ്ര സ്പോര്‍ട്സ്-ധനമന്ത്രാലയങ്ങളുമായി ചര്‍ച്ചകള്‍ നടത്താന്‍ ബിസിസിഐ പ്രസിഡണ്ട് അധ്യക്ഷനായി ഒരു മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റ് സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് പെട്ടെന്നു തന്നെ മറുപടി കൊടുക്കാന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് മുത്തയ്യ പറഞ്ഞു. 2002ലെ ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റ് ഇന്ത്യയില്‍ വച്ച് നടത്താനാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഏപ്രില്‍ 30 തിങ്കളാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ അനുകൂലമായ മറുപടി നല്‍കുന്നില്ലെങ്കില്‍ ടൂര്‍ണമെന്റ് മറ്റേതെങ്കിലും വേദിയിലേക്ക് മാറ്റുമെന്ന് ഐസിസി പ്രസിഡണ്ട് മാല്‍ക്ക് ഗ്രേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+