Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്ബിടിക്ക് ജയം, എഫ്സിക്ക് തോല്‍വി

തിരുവനന്തപുരം: ദേശീയ ഫുട്ബോള്‍ ലീഗില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എയര്‍ ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്പിച്ചു. എന്നാല്‍ കൊല്‍ക്കത്തയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഈസ്റ് ബംഗാള്‍ എഫ്സി കൊച്ചിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തുരത്തി.

സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 33ാം മിനിറ്റല്‍ ആസിഫ് സഹീറും 79ാം മിനിറ്റില്‍ വി.പി. ഷാജിയും നേടിയ ഗോളുകളാണ് എസ്ബിടിക്ക് വിജയപാത ഒരുക്കിയത്. എയര്‍ ഇന്ത്യയുടെ ആശ്വാസഗോള്‍ 59ാം മിനിറ്റില്‍ ക്യാപ്റ്റന്‍ രത്തന്‍ സിംഹ് നേടി. ഈ വിജയത്തോടെ ദേശീയ ഫുട്ബോള്‍ ലീഗ് യോഗ്യതാ റൗണ്ട് കളിക്കേണ്ടിവരില്ലെന്ന പ്രതീക്ഷ എസ്ബിടി നിലനിര്‍ത്തി. 21 കളികളില്‍ നിന്നായി അവര്‍ക്ക് ഇപ്പോള്‍ 20 പോയിന്റുണ്ട്.

അതേസമയം ഈസ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റേഡിയത്തില്‍ എഫ്സി കൊച്ചിന്‍ കത്തിയമരുകയായിരുന്നു. കിക്ക് ഓഫ് മുതല്‍ എഫ്സി പാളയത്തിലേക്ക് ഇരച്ചുകയറിവന്ന ഈസ്റ് ബംഗാള്‍ ചുണക്കുട്ടികള്‍ ആദ്യ പകുതിയില്‍ത്തന്നെ 2-0ത്തിന്റെ ലീഡ് നേടിക്കഴിഞ്ഞിരുന്നു. ഫല്‍ഗുനി ദത്ത, ദീപേന്ദു ബിശ്വാസ്, സുലേഷ് മൂസ എന്നിവരാണ് ഈസ്റ് ബംഗാളിനു വേണ്ടി ഗോളുകള്‍ നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+