കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിംബിള്‍ഡണ്‍ പ്രതിഫലത്തുക കൂട്ടി

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ വിജയിക്ക് നല്‍കുന്ന പ്രതിഫലത്തുക 5.5 ശതമാനം വര്‍ദ്ധിപ്പിച്ചു. പക്ഷെ നേരത്തെയുള്ളതു പോലെ പുരുഷവിഭാഗത്തിലാണ് കൂടുതല്‍ പ്രതിഫലം ലഭിക്കുക.

പുതുക്കിയ നിരക്ക് പ്രകാരം പുരുഷവിഭാഗം ചാമ്പ്യന് 5,00,000 പൗണ്ട് (ഏകദേശം 3,36,70,000 രൂപ) സമ്മാനത്തുകയായി ലഭിക്കും. മുമ്പ് ഇത് 4,77,500 പൗണ്ടായിരുന്നു. വനിതാ വിഭാഗത്തിലെ സമ്മാനത്തുക 4,62,500 പൗണ്ടാണ് (ഏകദേശം 3,11,44,750 രൂപ). കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32,500 പൗണ്ടിന്റെ വര്‍ദ്ധനയാണിത്.

എന്നാല്‍ വനിതാവിഭാഗത്തില്‍ മത്സരം കടുത്തതായിട്ടുണ്ടെന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് ചെയര്‍മാന്‍ ടിം ഫിലിപ്സ് സമ്മതിച്ചു. പ്രത്യേകിച്ചും ക്വാര്‍ട്ടര്‍ഫൈനലിനു ശേഷം വിംബിള്‍ഡണ്‍ വനിതാവിഭാഗം മത്സരങ്ങള്‍ ഏറെ കടുത്തതാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ഏഴ് വനിതാ ചാമ്പ്യന്മാരുണ്ടായതും ഇക്കാര്യത്താല്‍ത്തന്നെ. വനിതാവിഭാഗത്തില്‍ നടക്കുന്ന ഈ കടുത്ത മത്സരം കാരണമാണ് പുരുഷന്മാരുടേതു പോലെ തന്നെ പ്രതിഫലത്തുക വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X