ദേശീയ ഗെയിംസ് സപ്തംബര്‍ 16 മുതല്‍
ലുധിയാന: അടുത്ത ദേശീയ ഗെയിംസ് സപ്തംബര്‍ 16 മുതല്‍ പഞ്ചാബില്‍ നടക്കും. രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് ഗെയിംസ് ഉദ്ഘാടനം ചെയ്യുക. സപ്തംബര്‍ 29ന് നടക്കുന്ന സമാപനച്ചടങ്ങ് പ്രധാനമന്ത്രി വാജ്പേയി ഉദ്ഘാടനം ചെയ്യും.
28 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ അഞ്ച് വേദികളിലായാണ് നടക്കുക. 7,000ത്തോളം കായികതാരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും. ഉദ്ഘാടനവും സമാപനച്ചടങ്ങും ലുധിയാനയില്‍ നടക്കും. അത്ലറ്റിക്സ്, ഹോക്കി (സ്ത്രീകള്‍), ബാസ്കറ്റ് ബോള്‍, സൈക്ലിംഗ് എന്നീ മത്സരങ്ങളും ലുധിയാനയില്‍ നടത്തും.
ഫുട്ബോള്‍, ബാഡ്മിന്റണ്‍, റെസ്ലിംഗ്, ടേബിള്‍ ടെന്നീസ്, ഹോക്കി (പുരുഷന്മാര്‍) എന്നിവ ജലന്ധറിലും ജിംനാസ്റിക്സ്, ബോക്സിംഗ്, നീന്തല്‍, ഖോ-ഖോ, ഭാരോദ്വഹനം, കബഡി എന്നീ മത്സരങ്ങള്‍ പാട്യാലയിലും നടക്കും. ഫെന്‍സിംഗ് അനന്ദ്പൂരിലും ഷൂട്ടിംഗ് മൊഹാലിയും വെച്ചായിരിക്കും നടക്കുക.
കേന്ദ്ര രാസവസ്തു വകുപ്പ് മന്ത്രി സുഖ്ദേവ് സിംഹ് ധിന്‍സയാണ് ഏപ്രില്‍ 28 ശനിയാഴ്ച ഈ വിവരം വാര്‍ത്താലേഖകരെ അറിയിച്ചത്. മെയ് 18നും 19നും വിദഗ്ധരടങ്ങുന്ന ഒരു സമിതി എല്ലാ വേദികളും സന്ദര്‍ശിക്കും.












Click it and Unblock the Notifications