ഇസ്കോണ്‍ അംഗങ്ങള്‍ തമ്മില്‍ തെരുവുയുദ്ധം
കൊല്‍ക്കത്ത: ഹരേ കൃഷ്ണ പ്രസ്ഥാനമായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസിലെ (ഇസ്കോണ്‍) അംഗങ്ങള്‍ക്കിടയിലെ വിയോജിപ്പ് തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നു. ഏപ്രില്‍ 27 വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇസ്കോണിലെ ഗുരുക്കന്മാരക്കമടക്കമുള്ള വിരുദ്ധഗ്രൂപ്പുകാര്‍ കൊല്‍ക്കത്തയില്‍ പരസ്യമായി ഏറ്റുമുട്ടി.
ആല്‍ബര്‍ട്ട റോഡ് ക്ഷേത്രത്തിനു പുറത്തുവെച്ച് വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഏഴു പേരെ പൊലീസ് അറസ്റ് ചെയ്തു. വടികളും കല്ലുകളുമായി ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു. ശനിയാഴ്ചയും ഏറ്റുമുട്ടല്‍ തുടര്‍ന്നു. തുടര്‍ന്ന് പൊലീസ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുകയും 72 പേരെ അറസ്റ് ചെയ്യുകയും ചെയ്തു.
ഇസ്കോണ്‍ കൊല്‍ക്കത്ത ചാപ്റ്റര്‍ പ്രസിഡന്റ് അദ്രിദാരണദാസിനെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ ഒരു വിഭാഗം സന്യാസിമാരും കൂട്ടാളികളും ശ്രമിച്ചതിനെ തുടര്‍ന്നാണ് ഹരേ കൃഷ്ണ പ്രസ്ഥാനത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പോര് രൂക്ഷമായത്.
വെള്ളിയാഴ്ച ദാസിന്റെ എതിരാളികളായ ജയപതക സ്വാമിയുടെയും ഭക്തി ചാരുസ്വാമിയുടെയും അനുകൂലികളായ അമ്പതോളം പേര്‍ ദാസിനെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതിനെ ദാസിന്റെ അനുകൂലികള്‍ എതിര്‍ത്തതോടെ ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.
ഇസ്കോണ്‍ ക്ഷേത്രത്തില്‍ ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications