മണിച്ചനെ വിജിലന്‍സിന് കൈമാറി
തിരുവനന്തപുരം: മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായ അബ്കാരി കോണ്ട്രാക്ടര് മണിച്ചനെ രണ്ടു മാസത്തേക്ക് വിജിലന്‍സിന് കൈമാറി.
അബ്കാരി മാസപ്പടി കേസിലെ 15-ാം പ്രതി കൂടിയാണ് മണിച്ചന്. വിജിലന്‍സ് കോടതി സ്പെഷ്യല്‍ ജഡ്ജി എന്‍.കെ.ബാലകൃഷ്ണന്റെ ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 30 തിങ്കളാഴ്ച ഉച്ചയോടെയാണ് മണിച്ചനെ വിജിലന്‍സിന് കൈമാറിയത്.
മാസപ്പടി കേസില്‍ മണിച്ചനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് വിജിലന്‍സ് എസ്പി നിതിന്‍ അഗര്‍വാള്‍ വിജിലന്‍സ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. മദ്യദുരന്തക്കേസില്‍ ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുന്ന മണിച്ചനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് ജയിലധികൃതര്‍ അനുവാദം നല്‍കുന്നില്ലെന്നും ഇതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും എസ്പി ബോധിപ്പിച്ചു.
അഞ്ചു മാസമായി ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിഞ്ഞ മണിച്ചനെ വിജിലന്‍സിന് കൈമാറേണ്ടതില്ലെന്ന് മണിച്ചന്റെ അഭിഭാഷകന് ബോധിപ്പിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിന്റെ ഭാഗമായി ശാരീരിക പീഡനം ഉണ്ടാവില്ലെന്നും ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുന്ന പ്രതിയെ ശാരീരികമായി പീഡിപ്പിച്ചാലുണ്ടാകുനന ഭവിഷ്യത്തിനെപ്പറ്റി എസ്പിക്ക് ബോധ്യമുണ്ടായിരക്കുമെന്നും കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് വിജിലന്‍സ് ഡിവൈഎസ്പി ക്രിസ്റ് ബാസ്റില് മണിച്ചനെ ഏറ്റുവാങ്ങി.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications