Get Updates
Get notified of breaking news, exclusive insights, and must-see stories!

എഫ്സി കൊച്ചിന് നാലാംസ്ഥാനം

മര്‍ഗോവ: അഞ്ചാമത് ദേശീയഗെയിംസിന്റെ അവസാന മത്സരത്തില്‍ ഏറ്റ പരാജയത്തോടെ എഫ്സി കൊച്ചിന് നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഗോവയിലെ മര്‍ഗോവയില്‍ സീചര്‍ച്ചില്‍ ബ്രദേഴ്സുമായി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് എഫ്സികൊച്ചിന്‍ പരാജയപ്പെട്ടു. ദേശീയ ലീഗില്‍ മൂന്നാംസ്ഥാനക്കാരാകാന്‍ ഒരു സമനില മാത്രമം വേണ്ടിയിരുന്ന എഫ്സി കൊച്ചിന്‍ തുടക്കത്തില്‍ ആക്രമിച്ചു കളിച്ചു. ഇതിന്റെ ഫലം 31 മിനിറ്റില്‍ കാണുകയും ചെയ്തു.

ആരോന്‍ കോള്‍ ആണ് എഫ്സിയ്ക്ക് വേണ്ടി ഈ ഗോള്‍ നേടിയത്. പക്ഷെ രണ്ടാം പകുതിയില്‍ മത്സരഗതി മാറുകയായിരുന്നു. ഗോവന്‍ പട എഫ്സി ഗോള്‍മുഖത്തേയ്ക്ക് ഇരമ്പിക്കയറുകയായിരുന്നു. 47-ാം മിനിറ്റില്‍ ഇഗോര്‍ ഷ്ക്രിവിനിലൂടെ ചര്‍ച്ചില്‍ ഗോവ സമനില നേടുകയും ചെയ്തു.

തുടര്‍ന്ന് പലപ്പോഴും എഫ്സി ഒരു സമനിലയ്ക്കുവേണ്ടി പോരാടുന്നതുപോലെ തോന്നി. പ്രതിരോധത്തിലൊതുങ്ങിയ എഫ്സിയുടെ ദൗര്‍ബല്യം ചര്‍ച്ചില്‍ മുതലെടുക്കുകയും ചെയ്തു. തുടരെത്തുടരെ എഫ്സിയുടെ ഗോള്‍മുഖത്ത് ആക്രമണങ്ങള്‍. 52ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ അഭിഷേക് യാദവിലൂടെ ചര്‍ച്ചില്‍ ലീഡ് നേടി.

ആക്രമണദാഹം തീരാത്ത ചര്‍ച്ചില്‍ വീണ്ടും എഫ്സിയുടെ ഗോള്‍മുഖത്ത ് ഒരു വെടികൂടി പൊട്ടിച്ചു. പകരക്കാരനായിറങ്ങിയ അജയ് സിംഹാണ് ഇത്തവണ വല ചലിപ്പിച്ചത്. 73-ാം മിനിറ്റില്‍. 36 പോയിന്റോടെയാണ് ചര്‍ച്ചില്‍ ബ്രദേഴ്സ് മൂന്നാം സ്ഥാനത്തെത്തിയത്. 34 പോയിന്റോടെ എഫ്സി കൊച്ചിന്‍ നാലാം സ്ഥാനത്തെത്തി. ചര്‍ച്ചിലിന് സമ്മാത്തുകയായി 16 ലക്ഷവും എഫ്സി കൊച്ചിന് ഒമ്പത് ലക്ഷവും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+