Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയലീഗ് : ഈസ്റ് ബംഗാളിന് കിരീടം

തിരുവനന്തപുരം: എസ്ബിടിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക ് തോല്പിച്ചതോടെ ഈ വര്‍ഷത്തെ ദേശീയ ഫുട്ബാള്‍ ലീഗ് കിരീടം ഈസ്റ്ബംഗാളിന്. സ്ട്രൈക്കര്‍ ഒമൊലാജ ഒലാലേഖ ആണ് ഈസ്റ്ബംഗാളിന് വേണ്ടി രണ്ടു ഗോളും നേടിയത്.

ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന് ലീഗില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചര്‍ച്ചില്‍ ബ്രദേഴ്സ് മൂന്നാംസ്ഥാനവും എഫ്സി കൊച്ചിന്‍ നാലാം സ്ഥാനവും നേടി. ചാമ്പ്യന്മാരാകാന്‍ എസ്ബിടിയ്ക്കെതിരെ ഒരു സമനില മാത്രം മതിയായിരുന്ന ഈസ്റ് ബംഗാള്‍ പക്ഷെ ചാമ്പ്യന്മാരുടെ കളി തന്നെ പുറത്തെടുത്തു. ഉടനീളം എസ്ബിടി ഗോള്‍മുഖത്ത് ഇരമ്പിക്കയറിയ ഈസ്റ് ബംഗാള്‍ കളിയുടെ 90 മിനിറ്റുനേരവും മൈതാനത്ത് ആധിപത്യം നിലനിര്‍ത്തി.

വിലയില്ലാതായ വിജയവുമായി മോഹന്‍ബഗാന്‍
ബാംഗ്ലൂര്‍ : ബാംഗ്ലൂരിലെ കണ്ഠീരവ സ്റേഡിയത്തില്‍ ഏപ്രില്‍ 30 നടന്ന അവസാന ലീഗ് മത്സരത്തില്‍ ഐടിഐയ്ക്കെതിരെ ബഗാന് ഉജ്ജ്വല വിജയം. പക്ഷെ ബഗാന്റെ വിജയം അവര്‍ക്ക് ആഘോഷിക്കാനായില്ലെന്ന് മാത്രം.

ദേശീയ ലീഗ് ചാമ്പ്യന്‍ പദവി നിലനിര്‍ത്തുക എന്ന ബഗാന്റെ മോഹം സഫലമാകാന്‍ ഈ വിജയം മതിയാവില്ലായിരുന്നു. തിരുവനന്തപുരത്ത് ഈസ്റ് ബംഗാളിനെ എസ്ബിടി തോല്പിച്ചാല്‍ മാത്രമേ ബഗാന് വിജയം നേടാന്‍ കഴിയുമായിരുന്നുള്ളൂ. പക്ഷെ ഈസ്റ്ബംഗാള്‍ എസ്ബിടിയ്ക്കെതിരെ അനായാസജയം നേടിയിരുന്നു.

42ാം മിനിറ്റിലാണ് ബഗാന്‍ ഐടിഐയ്ക്കെതിരെ ലീഡ് നേടിയത്. ബ്രസീലുകാരനായ ജോസ് ബാരറ്റോ നല്കിയ പാസ് ബസുദേബ് മൊണ്ടാല്‍ തലവെച്ച് കൊടുത്തതോടെയാണ് ബഗാന്റെ സ്കോര്‍ ബോര്‍ഡ് തുറന്നത്. ആകെ 14 ഗോളുകള്‍ നേടിയ ബാരറ്റോ ലീഗില്‍ ഏറ്റവും മികച്ച സ്കോറര്‍ എന്ന പദവിയ്ക്കര്‍ഹനായി. 56ാം മിനിറ്റില്‍ അമര്‍ ഗാംഗുലി ഒരിയ്ക്കല്‍ കൂടി ഐടിഐ വല ചലിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+