പേസ്-ഭൂപതി സഖ്യത്തിന് കിരീടം
അറ്റ്ലാന്റ: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം വീണ്ടും ഡബിള്‍സ് ടെന്നീസിന്റെ നെറുകയിലേക്ക്. അറ്റ്ലാന്റയില്‍ നടന്ന വെറിസോണ്‍ ടെന്നീസ് ചാലഞ്ച് ടൂര്‍ണമെന്റില്‍ ഈ സഖ്യം കിരീടം നേടി.
ഏപ്രില്‍ 30 തിങ്കളാഴ്ച നടന്ന ഫൈനലില്‍ നാലാം സീഡായ ഇന്ത്യന്‍ സഖ്യം ഒന്നാം സീഡ് റിക്ക് ലീച്ച്-ഡേവിഡ് മാക്ഫെര്‍സണ്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ഒത്തുചേര്‍ന്ന പേസ്-ഭൂപതി സഖ്യത്തിന് ആദ്യകിരീടമാണിത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം വിജയിച്ചത്. ആദ്യസെറ്റ് 6-3ന് അനായാസം നേടിയ പേസിനും ഭൂപതിക്കും പക്ഷെ രണ്ടാം സെറ്റില്‍ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. ടൈബ്രേക്കറിലേക്ക് നീങ്ങിയ സെറ്റ് 7-6നാണ് ഇന്ത്യന്‍ സഖ്യം പിടിച്ചെടുത്തത്.
അമേരിക്കരാനായ ആന്‍ഡി റോഡിക്കിനാണ് സിംഗിള്‍സ് കിരീടം. ഫൈനലില്‍ റോഡിക്ക് സീഡ് ചെയ്യപ്പെടാത്ത ബെല്‍ജിയം താരം സേവ്യര്‍ മാലിസ്സെയെ 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി. 18കാരനായ റോഡിക്കിന്റെ ആദ്യത്തെ എടിപി കിരീടമാണിത്. എടിപി കിരീടം നേടുന്ന ഏറ്റവും പ്രയം കുറഞ്ഞ അമേരിക്കക്കാരനെന്ന ബഹുമതിയും ഇതോടെ റോഡിക്കിന് സ്വന്തമായി.












Click it and Unblock the Notifications