പേസ്-ഭൂപതി സഖ്യം ഫൈനലില്‍
ഹൂസ്റണ്‍: യുഎസ് ക്ലേ കോര്‍ട്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പേസ്-ഭൂപതി സഖ്യം ഫൈനലില്‍ പ്രവേശിച്ചു. മെയ് ആറ് ഞായറാഴ്ച നടന്ന സെമിയില്‍ അവര്‍ പോള്‍ മക്ഫെഴ്സന്‍- ഗ്രാന്റ് സ്റാഫോര്‍ഡ് സഖ്യത്തെയാണ് തോല്പിച്ചത്(സ്കോര്‍ : 7-6, 5-7, 6-1 ).
ഫൈനലില്‍ അമേരിക്കന്‍ ജോഡിയായ കെവിന്‍ കിം- ജിം തോമസ് സഖ്യത്തെ ഇവര്‍ നേരിടും. ഏകദേശം 1.57 കോടി രൂപ സമ്മാനത്തുകയുള്ള ടൂര്‍ണ്ണമെന്റില്‍ രണ്ടാം സീഡാണ് പേസ്- ഭൂപതി സഖ്യം.
കഴിഞ്ഞയാഴ്ച വെരിസോണ്‍ അറ്റ്ലാന്റ ടൂര്‍ണ്ണമെന്റില്‍ പേസ്- ഭൂപതി സഖ്യം കിരീടം നേടിയിരുന്നു. നേരത്തെ ലോകറാങ്കിങ്ങില്‍ ഒന്നാം സീഡായിരുന്ന ഇവര്‍ നഷ്ടപ്പെട്ട പ്രതാപം ഒരിടവേളയ്ക്കുശേഷം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications