Get Updates
Get notified of breaking news, exclusive insights, and must-see stories!

പേസ്-ഭൂപതി സഖ്യത്തിന് കിരീടം

ഹൂസ്റണ്‍ : ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് - മഹേഷ് ഭൂപതി സഖ്യം യുഎസ് ക്ലേ കോര്‍ട്ട് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍സ് കിരീടം നേടി. ഫൈനലില്‍ അമേരിക്കന്‍ ജോഡിയായ കെവിന്‍ കിം- ജിം തോമസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇവര്‍ തോല്പിച്ചത് (സ്കോര്‍: 7-6, 6-2 ).

ആദ്യ ഗെയിമില്‍ മാത്രമാണ് കെവിന്‍ കിമും ജിം തോമസും അല്പമെങ്കിലും ചെറുത്തുനിന്നത്. രണ്ടാം ഗെയിമില്‍ പേസ് - ഭൂപതി സഖ്യം അനായാസ ജയം നേടി. ഏകദേശം 1.57 കോടി രൂപ സമ്മാനത്തുകയുള്ള ടൂര്‍ണ്ണമെന്റില്‍ പേസ്- ഭൂപതി സഖ്യം രണ്ടാം സീഡുകാരായിരുന്നു.

കഴിഞ്ഞയാഴ്ച വെരിസോണ്‍ അറ്റ്ലാന്റ ടൂര്‍ണ്ണമെന്റില്‍ പേസ്- ഭൂപതി സഖ്യം കിരീടം നേടിയിരുന്നു. നേരത്തെ ലോകറാങ്കിങ്ങില്‍ ഒന്നാം സീഡായിരുന്ന ഇവര്‍ ഒരിടവേളയ്ക്കുശേഷം നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+