ഘാനയില്‍ ഫുട്ബാള്‍ അക്രമം: 120 മരണം
അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയിലെ ഒരു ഫുട്ബാള്‍ സ്റേഡിയത്തില്‍ നടന്ന അക്രമത്തില്‍ 120 പേര്‍ മരിച്ചു. മെയ് ഒമ്പത് ബുധനാഴ്ചയായിരുന്നു അക്രമം.
ഫുട്ബാള്‍ മാച്ചിന് ശേഷമുണ്ടായ അക്രമത്തില്‍ ഏകദേശം 150 പേര്‍ക്ക് പരിക്കേറ്റു. ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അക്ര ഹാര്‍ട്ട് ഓഫ് ഓക്കും തലസ്ഥാനത്തുതന്നെയുള്ള മറ്റൊരു ടീമും തമ്മിലായിരുന്നു മത്സരം.
മത്സരം തീര്‍ന്നയുടനെ ഉണ്ടായ അക്രമം ശാന്തമാക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ഉടനെ പരിഭ്രാന്തരായി നാലുപാടും ഓടിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേര്‍ മരിച്ചത്.












Click it and Unblock the Notifications