സിംബാബ്വെ പര്യടനം: ഇന്ത്യന്‍ ടീം 17ന്
മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മെയ് 17 വ്യാഴാഴ്ച തിരഞ്ഞെടുക്കും. ബാംഗ്ലൂരില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.
41 ദിവസം നീണ്ടു നില്‍ക്കുന്ന സിംബാബ്വെ പര്യടനം മെയ് 28 തിങ്കളാഴ്ചയാണ് തുടങ്ങുന്നത്. രണ്ടു ടെസ്റുകളും ഇന്ത്യ, സിംബാബ്വെ, വെസ്റിന്‍ഡീസ് എന്നീ ടീമുകളടങ്ങുന്ന ത്രിരാഷ്ട്ര ഏകദിനടൂര്‍ണമെന്റും അടങ്ങുന്നതാണ് പര്യടനം.
നേരത്തെത്തന്നെ 26 പേരടങ്ങുന്ന സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ക്യാമ്പ് മെയ് 13 ഞായറാഴ്ച മുതല്‍ ബാംഗ്ലൂരില്‍ തുടങ്ങും. ഇവരില്‍ നിന്നാണ് അന്തിമ ടീമിനെ കണ്ടെത്തുക. ക്യാപ്റ്റനായി നേരത്തെത്തന്നെ സൗരവ് ഗാംഗുലിയെ തിരഞ്ഞെടുത്തിട്ടുണ്ട്.












Click it and Unblock the Notifications