Get Updates
Get notified of breaking news, exclusive insights, and must-see stories!

പേസ് -ഭൂപതി സഖ്യത്തിന് പരാജയം

റോം: എടിപി മാസ്റേഴ്സ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ പേസ്- ഭൂപതി സഖ്യത്തിന് ആദ്യപരാജയം. മെയ് 10ന് നടന്ന മത്സരത്തില്‍ ആന്ദ്രേ അഗാസ്സി-ലെയ്ടണ്‍ ഹെവിറ്റ് സഖ്യമാണ് ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്തത്.

നാല് സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് പേസ്-ഭൂപതി കൂട്ടുകെട്ട് തോല്വി സമ്മതിച്ചത് (സ്കോര്‍: 2-6, 7-6, (7-5), 7-5). ആദ്യസെറ്റ് അഗാസി-ഹെവിറ്റ് സഖ്യം വളരെയെളുപ്പം നേടി. രണ്ടാമത്തെ സെറ്റില്‍ പേസ്-ഭൂപതി സഖ്യം ഉണര്‍ന്നു. 7-6 ന് രണ്ടാം ഗെയിം നഷ്ടപ്പെട്ടെങ്കിലും കരുതലോടെ കളിച്ച അവര്‍ മൂന്നാം സെറ്റ് സ്വന്തമാക്കി(സ്കോര്‍ 7-5).

പക്ഷെ തിരിച്ചുവരവിന് ഇടം കൊടുക്കാതെ അഗാസിയും ഹെവിറ്റും ഉണര്‍ന്നു കളിച്ച്നാലാം സെറ്റ് തീപാറുന്ന പോരാട്ടത്തിനൊടുവില്‍ സ്വന്തമാക്കുകയായിരുന്നു(സ്കോര്‍ 7-5). അറ്റ്ലാന്റയിലും ഹൂസ്റണിലും തുടര്‍ച്ചയായി കിരീടം നേടിയതിന്റെ ഫലത്തിലാണ് പേസ് -ഭൂപതി സഖ്യം റോമിലെത്തിയത്. ഇനി ഹാംബര്‍ഗില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റാണ് പേസ്-ഭൂപതി സഖ്യത്തിന്റെ അടുത്ത പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+