Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ ടീം നാളെ, കൂടുതല്‍ ഫാസ്റ് ബൗളര്‍മാരുണ്ടാകും

ബാംഗ്ലൂര്‍: സിംബാബ്വെ പര്യടനത്തിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ മെയ് 17 വ്യാഴാഴ്ച പ്രഖ്യാപിക്കും. സിംബാബ്വെയിലെ പിച്ച് ബൗണ്‍സുള്ളതായതിനാല്‍ ടീമില്‍ കൂടുതല്‍ ഫാസ്റ് ബൗളര്‍മാരുണ്ടാകാനാണ് സാധ്യത.

ഏഴ് വീതം ബൗളര്‍മാരെയും ബാറ്റ്സ്മാന്മാരെയും ഒരു വിക്കറ്റ് കീപ്പറെയുമായിരിക്കും തിരഞ്ഞെടുക്കുക. ഏഴില്‍ അഞ്ച് പേര്‍ ഫാസ്റ് ബൗളര്‍മാരായിരിക്കണമെന്നാണ് ഇന്ത്യന്‍ കോച്ച് ജോണ്‍ റൈറ്റിന്റെയും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും ആഗ്രഹം. രണ്ട് ക്ലാസ് സ്പിന്നര്‍മാര്‍ മാത്രം മതിയാകും.

അഞ്ച് ഫാസ്റ് ബൗളര്‍മാരെ സെലക്ടര്‍മാര്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍ എന്നിവരായിരിക്കും അതില്‍ മൂന്നുപേര്‍. മറ്റു രണ്ടു പേരെ ഹര്‍വീന്ദര്‍ സിംഹ്, ആശിഷ് നെഹ്റ, ദേബാശിഷ് മൊഹന്തി, സുധീന്ദര്‍ സിംഹ് ബാഗല്‍, മീഡിയം പേസര്‍ റിതീന്ദര്‍ സിംഹ് സോധി എന്നിവരില്‍ നിന്നായിരിക്കും തിരഞ്ഞെടുക്കുക.

ദേബാശിഷ് മൊഹന്തിയുടെ പ്രകടനം സ്ഥിരതയില്ലാത്തതിനാല്‍ അദ്ദേഹം ടീമിലുള്‍പ്പെടാന്‍ സാധ്യതയില്ലന്ന്െ കരുതുന്നു. ജമ്മു കശ്മീര്‍ മീഡിയം പേസര്‍ ശുധീന്ദര്‍ സിംഹ് ബാഗല്‍ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതിനാല്‍ പരിഗണിക്കാനിടയില്ല. അപ്പോള്‍ ഹര്‍വീന്ദര്‍, നെഹ്റ, സോധി എന്നിവരില്‍ നിന്ന് രണ്ടാളായിരിക്കും ടീമിലെത്തുക.

സ്പിന്നര്‍മാരില്‍ ഒരാള്‍ ആസ്ത്രേലിയക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഹര്‍ഭജന്‍ സിംഹ് തന്നെയായിരിക്കും. രണ്ടാമത്തെ ആള്‍ ദില്ലിയുടെ രാഹുല്‍ സംഘ്വിയോ മുംബൈയുടെ സായ്രാജ് ബഹുതുലയോ ആകാനാണ് സാധ്യത.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മുംബൈ കീപ്പര്‍ സമീര്‍ ദീഗെക്ക് എതിരില്ലാതാകാനാണ് സാധ്യത. ആസ്ത്രേലിയക്കെതിരെ നിര്‍ണായകസമയത്ത് റണ്ണുകള്‍ നേടാന്‍ ദീഗെക്ക് കഴിഞ്ഞിരുന്നു. സിംബാബ്വെയില്‍ ദീഗെ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നു തന്നെയാണ് ഗാംഗുലിയും പ്രതീക്ഷിക്കുന്നത്. പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത മുന്‍ വിക്കറ്റ് കീപ്പര്‍ നയന്‍ മോഗിയയെ പരിഗണിക്കാനിടയില്ല.

ബാറ്റ്സ്മാന്മാരുടെ നിരയില്‍ കാര്യമായ മാറ്റം വരാന്‍ സാധ്യതയില്ല. സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കു പുറമെ ഓപ്പണര്‍മാരായ സദഗോപന്‍ രമേശ്, ശിവ് സുന്ദര്‍ദാസ് എന്നിവരും ടീമിലുണ്ടാകും. ഏഴാമത്തെ ബാറ്റ്സ്മാനായി തമിഴ്നാടിന്റെ ഇടംകൈയന്‍ ബാറ്റ്സ്മാന്‍ ഹേമാംഗ് ബദാനി ആയിരിക്കും ടീമിലെത്തുക.

ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റേഡിയത്തില്‍ നടക്കുന്ന സെലക്ടര്‍മാരുടെ യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ ചന്ദു ബോര്‍ഡെ അധ്യക്ഷത വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+