ബ്രൂണെയ്ക്കെതിരെ ഇന്ത്യയ്ക്ക് അഞ്ചുഗോള്‍ ജയം
ബാംഗ്ലൂര്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ബ്രൂണെയെ അഞ്ചു ഗോളുകള്‍ക്ക് തോല്പിച്ചു. മെയ് 20 ഞായറാഴ്ച നടന്ന മത്സരത്തില്‍ വന്‍ ജയം നേടിയെങ്കിലും ഇന്ത്യയ്ക്ക് ലോകകപ്പ് രണ്ടാം റൗണ്ടില്‍ കടക്കാന്‍ കഴിയില്ല.
ആറു ഗോളുകള്‍ക്ക് ബ്രൂണെയെ തോല്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ യുഎഇയ്ക്ക് പിന്നാലെ യെമനെ പിന്തള്ളി ഇന്ത്യയും ലോകകപ്പ് രണ്ടാം റൗണ്ടില്‍ ഇടം നേടിയേനെ. ബൂട്ടിയയുടെയും വിജയന്റെയും അഞ്ചേരിയുടെയും 90 മിനിറ്റ് നീണ്ട അത്യാധ്വാനം പാഴായെങ്കിലും ഫുട്ബാളില്‍ ഇന്ത്യ ഒരു ശക്തിയായി വളരുമെന്നതിന്റെ സൂചന നല്കി ബാംഗ്ലൂരിലെ ശ്രീകണ്ഠീരവ സ്റേഡിയത്തിലെ ഇന്ത്യയുടെ പോരാട്ടം.
ഇന്ത്യയ്ക്കു വേണ്ടി ഐ.എം. വിജയന്‍, ബൂട്ടിയ, ജോപോള്‍ അഞ്ചേരി എന്നിവര്‍ ഗോളുകള്‍നേടി. 12 പോയിന്റുകള്‍ നേടിയ യുഎഇയും 11 പോയിന്റ് നേടിയ യമനും ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ ഏഷ്യയെ പ്രതിനിധീകരിക്കും.












Click it and Unblock the Notifications