ഏഷ്യാകപ്പില്‍ ഇന്ത്യ പങ്കെടുക്കും
ദില്ലി: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാകപ്പിലും ഏഷ്യന്‍ ടെസ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കുമെന്ന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് എ.സി.മുത്തയ്യ അറിയിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ടീമിനെ തടയില്ലെന്ന് സ്പോര്‍ട്സ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് പ്രശ്നങ്ങളൊന്നും നേരിടേണ്ടിവരില്ലെന്നാണ് താന്‍ കരുതുന്നത്.
ടൂര്‍ണമെന്റിന്റെ ഫിക്സ്ചര്‍ തയ്യാറാക്കാനായി ലാഹോറിലേക്ക് പോകുന്നതിന് മുമ്പായി വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാനില്‍ ടെസ്റ് പരമ്പര കളിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ടീമിനെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. തുടര്‍ച്ചയായി രണ്ടു വര്‍ഷം പാകിസ്ഥാനെതിരെ ടൊറന്റോവില്‍ ഏകദിന പരമ്പര കളിക്കാനും സര്‍ക്കാര്‍ നിയന്ത്രണം മൂലം ഇന്ത്യന്‍ ടീമിന് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications