ആനന്ദിന് മെരിഡാ ചെസ് കിരീടം
മെരിഡ: മെരിഡാ സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റര്‍ ചെസ് കിരീടം വിശ്വനാഥന്‍ ആനന്ദിന്. ഇംഗ്ലണ്ടിന്റെ നൈജില്‍ ഷോര്‍ട്ടിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് കിരീടം സ്വന്തമാക്കിയത്.
ആനന്ദ് ടൂര്‍ണ്ണമെന്റില്‍ 4.5 പോയിന്റ് നേടി. ഷോര്‍ട്ട് 3.5 പോയിന്റ് നേടി. അലക്സാണ്ടര്‍ ഖാലിഫ്മാര്‍ മൂന്നുപോയിന്റോടെ മൂന്നാംസ്ഥാനത്തെത്തി.
ലോകചെസിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ഓസ്കാര്‍ പുരസ്കാരം ക്രാംനിക്കിന് ലഭിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആനന്ദിന്റെ ഈ വിജയം. വിശ്വനാഥന്‍ ആനന്ദിനെ പിന്തള്ളിയാണ് ക്രാംനിക്ക് ഓസ്കാര്‍ നേടിയത്.
ആനന്ദിന് രണ്ടാംസ്ഥാനം ലഭിച്ചു. ലോകമെമ്പാടുമുള്ള ചെസ് ലേഖകര്‍ നല്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഓസ്കാര്‍ നല്കപ്പെടുക.












Click it and Unblock the Notifications