Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ് കോഴ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ക്രിക്കറ്റ് കോഴ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
മെയ് 23, 2001

ലണ്ടന്‍: ക്രിക്കറ്റിലെ കോഴ നല്‍കലും വാതുവയ്പ്പും ഇപ്പോഴും തുടരുന്നെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും നടത്താന്‍ കഴിവുള്ള വാതുവയ്പ്പുകാര്‍ ഇപ്പോഴും വിലസുകയാണെന്ന് മെയ് 23 ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആന്റി കറപ്ഷന്‍ യൂണിറ്റിന് (എസിയു) വേണ്ടി പോള്‍ കോണ്‍ഡന്‍ ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

എന്നാല്‍ ഒരു കളിക്കാരനെയും റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറയുന്നില്ല. കോഴയും വാതുവയ്പ്പും ഇപ്പോഴും ഉണ്ടെന്ന് സമ്മതിക്കുന്ന കളിക്കാര്‍ പക്ഷേ തങ്ങളുടെ ജീവനെ ഭയന്ന് ഒന്നും പുറത്തുപറയാറില്ലത്രെ. തങ്ങള്‍ക്ക് കുടുംബത്തിന്റെ സുരക്ഷ കൂടി നോക്കണമെന്നതിനാല്‍ മൗനം പാലിക്കുകയാണെന്ന് പല കളിക്കാരും വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ പുറത്തറിയുന്നതിനെക്കാള്‍ ഭീഷണമാണ് കോഴയുടെ നീരാളിപ്പിടുത്തം. കൊലപാതകഭീഷണയിലാണ് കളിക്കാരും ക്രിക്കറ്റുമായി ബന്ധമുള്ള സംഘാടകരുമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ടോസ് മുതല്‍ ഓരോ കളിക്കാരനും എടുക്കുന്ന റണ്ണുകളും ടീമിന്റെ മൊത്തം റണ്ണും കളിക്കാരന്‍ ഔട്ടാകുന്ന സമയവുമെല്ലാം കോഴയുടെ പരിധിയില്‍ വരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ മുളയിലേ നുള്ളുവാന്‍ വേണ്ട നടപടി സ്വീകരിക്കാത്തതിന് അന്താരാഷ്ട്രി ക്രിക്കറ്റ് കൗണ്‍സിലിനെ എസിയു റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+