കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറപ്പെട്ടു

  • By Staff
Google Oneindia Malayalam News

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറപ്പെട്ടു
മെയ് 25, 2001

മുംബൈ: സിംബാബ്വേയില്‍ 45ദിവസത്തെ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറപ്പെട്ടു. മെയ് 25 വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ടീം മുംബൈയില്‍ നിന്ന് വിമാനമാര്‍ം യാത്രതിരിച്ചത്.

ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സിംബാബ്വേയുമായി രണ്ടു ടെസ്റ് മത്സരങ്ങള്‍ കളിക്കും. വെസ്റിന്‍ഡീസും സിംബാബ്വേയും പങ്കെടുക്കുന്ന ത്രിദിന ക്രിക്കറ്റ് പരമ്പരയിലും പങ്കെടുക്കും. നാട്ടില്‍ ആസ്ത്രേല്യയുമായി മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യ വിദേശത്ത് ഒരു ടെസ്റ് പരമ്പര പോലും ജയിച്ചിട്ടില്ല. ഈ റിക്കാര്‍ഡ് സിംബാബ്വേയില്‍ തിരുത്തിക്കുറിക്കാനായിരിക്കും ഇന്ത്യന്‍ ടീമിന്റെ ശ്രമം. ജോണ്‍ റൈറ്റാണ് ഇന്ത്യന്‍ ടീമിന്റെ കോച്ച്. ചേതന്‍ ചൗഹാനാണ് മാനേജര്‍. ആന്‍ഡ്രൂ ല്യൂപ്പസാണ് ടീമിന്റെ ഫിസിയോ.

ഇന്ത്യന്‍ ടീം: സൗരവ് ഗാംഗുലി( ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്( വൈസ് ക്യാപ്റ്റന്‍), എസ്. രമേശ്, എസ്.എസ്. ദാസ്, വി.വി.എസ്. ലക്ഷ്മണ്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഹേമാംഗ് ബദാനി, സമീര്‍ ദിഗെ( വിക്കറ്റ് കീപ്പര്‍), ജവഗല്‍ ശ്രീനാഥ്, അജിത് അഗാര്‍ക്കര്‍, സഹീര്‍ ഖാന്‍, ആഷിഷ് നെഹ്റ, ദേബാശിഷ് മൊഹന്തി, ഹര്‍ബജന്‍ സിംഹ് , സായ്രാജ് ബഹുതുലെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X