കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ജൂനിയര്‍ ഫുട്ബാള്‍: മഹാരാഷ്ട്ര ക്വാര്‍ട്ടറില്‍

  • By Staff
Google Oneindia Malayalam News

ദേശീയ ജൂനിയര്‍ ഫുട്ബാള്‍: മഹാരാഷ്ട്ര ക്വാര്‍ട്ടറില്‍
മെയ് 25, 2001

തിരുവനന്തപുരം:മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹരിയാനയെ പരാജയപ്പെടുത്തി മഹാരാഷ്ട്ര ദേശീയ ജൂനിയര്‍ ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ പകുതിയില്‍ ആഷിഷ് മോഹന്‍ ബോര്‍ നേടിയ രണ്ട് ഗോളുകളാണ് മഹാരാഷ്ട്രയ്ക്ക് ക്വാര്‍ട്ടര്‍ ബര്‍ത്ത് സമ്മാനിച്ചത്.

വിജയം അനിവാര്യമായതിനാല്‍ മത്സരത്തിന്റെ തുടക്കം മുതലേ മഹാരാഷ്ട്ര കൂടുതല്‍ ആക്രമണോത്സുകത കാട്ടിയിരുന്നു. നാലാം മിനിറ്റിലാണ് ആഷിഷ് തന്റെ ആദ്യ ഗോള്‍ നേടിയത്. ഈ ഗോള്‍ മടക്കാന്‍ ഹരിയാനയുടെ താരങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും ദൗര്‍ഭാഗ്യം അവര്‍ക്ക് വിലങ്ങുതടിയായി.

ആദ്യപകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്ക്കേയാണ് ആഷിഷ് രണ്ടാം ഗോള്‍ നേടിയത്. ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. രണ്ട് പൂളുകളായി തിരിച്ചാണ് ക്വാര്‍ട്ടര്‍ ലീഗ് നടത്തുന്നത്. പൂള്‍ എ യില്‍ മണിപ്പൂര്‍ , അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നീ ടീമുകളും പൂള്‍ ബിയില്‍ ബംഗാള്‍, കേരളം, ഉത്തര്‍പ്രദേശ് , ഒറീസ എന്നീ ടീമുകളുമാണുള്ളത്. ഓരോ പൂളില്‍ നിന്നും ഈരണ്ട് ടീമുകള്‍ സെമിയില്‍ പ്രവേശിക്കും. ജൂണ്‍ ഒന്നിന് സെമിഫൈനലും മൂന്നിന് ഫൈനലും നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X