ഐസിസി സഹായം സ്വീകരിക്കും: സിബിഐ
ദില്ലി: ക്രിക്കറ്റ് കോഴ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി( ഐസിസി) നല്കുന്ന സഹായങ്ങള്‍ സ്വീകരിക്കുമെന്ന് സിബിഐ. ക്രിക്കറ്റ് സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലും ഐസിസി സഹായം സിബിഐ സ്വാഗതം ചെയ്തിട്ടുണ്ട്. മെയ് 27 ഞായറാഴ്ച സിബിഐ ഡയറക്ടര്‍ പി.സി. ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.
ഐസിസിയുടെ അഴിമതി വിരുദ്ധ ശാഖയുമായി ഞങ്ങള്‍ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അവരില്‍ നിന്നുള്ള സഹായം ഞങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. - പി.സി. ശര്‍മ്മ പറഞ്ഞു.
ക്രിക്കറ്റ് സംപ്രേഷണാവകാശം സംബന്ധിച്ചുള്ള അഴിമതിക്കേസില്‍ സിബിഐ അഞ്ച് ദൂരദര്‍ശന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രസാര്‍ഭാരതിയെ വഞ്ചിച്ചുകൊണ്ട് ക്രിക്കറ്റ് കളികളുടെ സംപ്രേഷണാവകാശം ചിലര്‍ക്ക് നല്കി എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ദൂരദര്‍ശന്‍ ഇക്കാര്യത്തില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ടെല്‍, ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ട്രാക്കോണ്‍ ഇന്ത്യ എന്നീ കമ്പനികളുമായി ഗൂഡാലോചനയിലേര്‍പ്പെട്ടിട്ടുണ്ടെന്നും സിബിഐ ആരോപിക്കുന്നു.












Click it and Unblock the Notifications