Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ്രാവിഡും ദീഗെയും രക്ഷകരായി

മുതാരെ: സിംബാബ്വെ പര്യടനത്തില്‍ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. സിംബാബ്വെ ഏയ്ക്കെതിരായ ത്രിദിനമത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സ് ഒമ്പതു വിക്കറ്റിന് 336 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ സിംബാബ്വെ ടീം ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെടുത്തിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡ് നേടിയ സെഞ്ച്വറിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സമീര്‍ ദീഗെയുടെ 87 റണ്‍സുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്താന്‍ സഹായിച്ചത്. അഞ്ച് വിക്കറ്റിന് 71 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ വിയര്‍ക്കുമ്പോഴാണ് ദ്രാവിഡും ദീഗെയും ഒത്തുചേര്‍ന്നത്. ആറാം വിക്കറ്റിന് ഇവരിരുവരും ചേര്‍ന്ന് 227 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 22 ഫോറുകളും ഒരു സിക്്സും ഈ കൂട്ടുകെട്ടില്‍ നിന്ന് പിറന്നു. സിംബാബ്വെ ടീമിനു വേണ്ടി മുതേന്ദെരയും ബ്രയാന്‍ മര്‍ഫിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ സിംബാബ്വെ ടീമിന് ക്യാപ്റ്റന്‍ ഗാവിന്‍ റെനിയെ പെട്ടെന്നു തന്നെ നഷ്ടപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+