വീനസ് പുറത്ത്, ഡോകിക്, കേര്‍ട്ടന്‍ രണ്ടാം റൗണ്ടില്‍
പാരീസ്: രണ്ടാം സീഡ് അമേരിക്കയുടെ വീനസ് വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ഒന്നാം റൗണ്ടില്‍ പുറത്തായി. ആസ്ത്രേലിയയുടെ ബാര്‍ബറ ഷെറ്റാണ് വീനസിന്റെ ഫ്രഞ്ച് ഓപ്പണ്‍ മോഹങ്ങള്‍ തച്ചുടച്ചത്. സ്കോര്‍: 6-4, 6-4.
അതേ സമയം 15ാം സീഡ് യൂഗോസ്ലാവിയന്‍ താരം ജെലേന ഡോകികിന് ഒന്നാം റൗണ്ടില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ചെക് റിപ്പബ്ലിക്കിന്റെ ആന്‍ഡ്രിയാന ഗെര്‍സിയെ 6-0, 6-0 എന്ന സ്കോറിന് ഡോകിക് തുരത്തി.
പുരുഷവിഭാഗത്തില്‍ ഇപ്പോഴത്തെ ചാമ്പ്യനും ഒന്നാം സീഡുമായ ബ്രസീലിന്റെ ഗസ്റാവോ കേര്‍ട്ടന്‍ രണ്ടാം റൗണ്ടില്‍ കടന്നു. അര്‍ജന്റീനയുടെ ഗ്വിലെര്‍മോ കൊറിയയെ 6-1, 7-5, 6-4 എന്ന സ്കോറിനാണ് കേര്‍ട്ടന്‍ മറികടന്നത്.
എന്നാല്‍ അമേരിക്കയുടെ ടോഡ് മാര്‍ട്ടിന് ഒന്നാം റൗണ്ടില്‍ തന്നെ തോല്‍വി പിണഞ്ഞു. സ്വന്തം നാട്ടുകാരനായ സെസില്‍ മാമിറ്റാണ് 6-3, 7-6, 2-6, 6-1 എന്ന സ്കോറിന് മാര്‍ട്ടിനെ തോല്പിച്ചത്.












Click it and Unblock the Notifications