കപ്രിയാറ്റി, സെറീന പ്രീക്വാര്‍ട്ടറില്‍, മാര്‍ട്ടിനെസ് പുറത്ത്
പാരീസ്: ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ അമേരിക്കയുടെ ജെന്നിഫര്‍ കപ്രിയാറ്റി ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ജൂണ്‍ രണ്ട് ശനിയാഴ്ച നടന്ന മത്സരത്തില്‍ ക്രൊയേഷ്യയുടെ മിര്‍ജാന ലൂസിക്കിനെ 6-3, 6-1 എന്ന സ്കോറിനാണ് കപ്രിയാറ്റി തോല്പിച്ചത്.
ആറാം സീഡ് അമേരിക്കയുടെ സെറീന വില്യംസും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഹംഗറിയുടെ സോഫിയ ഗുബാക്സിയെ 6-1, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന മറികടന്നത്.
എന്നാല്‍ എട്ടാം സീഡ് സ്പെയിനിന്റെ കൊഞ്ചിറ്റ മാര്‍ട്ടിനെസിന് മൂന്നാം റൗണ്ടില്‍ തോല്വി പിണഞ്ഞു. സിംബാബ്വെയുടെ സീഡ് ചെയ്യപ്പെടാത്ത താരം കാര ബ്ലാക്കാണ് മാര്‍ട്ടിനെസിന്റെ റൊളാംഗ് ഗാരോസ് മോഹങ്ങള്‍ ഇല്ലാതാക്കിയത്. സ്കോര്‍: 3-6, 6-3, 6-4.
അമേരിക്കയുടെ ആമി ഫ്രേസിയര്‍ക്കും മൂന്നാം റൗണ്ടില്‍ പരാജയം നേരിട്ടു. റഷ്യയുടെ നതേദ്ജ പെട്രോവ 7-6, 6-4, 6-4 എന്ന സ്കോറിനാണ് ഫ്രേസിയറെ പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications